ജയസൂര്യയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ ടിനു പാപ്പച്ചന്‍ ആന്റണി വര്‍ഗ്ഗീ സ് കൂട്ടുകെട്ടില്‍ ഒരുക്കുന്ന അജഗജാന്തരത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.
പൂരപ്പറമ്പിലേയ്ക്കെത്തുന്ന ഒരുകൂട്ടം യുവാക്കളെയും, ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
Ajagajantaram Second Look Poster Out