#shruthihaasan | വേദനയും രോമ വളര്‍ച്ചയും; അത് തിരിച്ചറിയുന്നത് 26-ാം വയസില്‍, മനസ്സ് തുറന്ന് ശ്രുതി

#shruthihaasan | വേദനയും രോമ വളര്‍ച്ചയും; അത് തിരിച്ചറിയുന്നത് 26-ാം വയസില്‍, മനസ്സ് തുറന്ന് ശ്രുതി
Jun 5, 2024 07:44 PM | By Athira V

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം നേടിയ നടിയാണ് ശ്രുതി ഹാസന്‍. തന്റെ അച്ഛന്‍ കമല്‍ ഹാസന്റെ പാതയിലൂടെയേയും അമ്മ സരിഗയുടെ പാതയിലൂടേയുമാണ് ശ്രുതി സിനിമയിലെത്തുന്നത്. ശ്രുതിയുടെ തുടക്കം ബോളിവുഡിലൂടെയായിരുന്നു. എന്നാല്‍ ശ്രുതി വിജയം കണ്ടെത്തുന്നത് തെന്നിന്ത്യന്‍ സിനിമയിലാണ്. നായികയായി മാത്രമല്ല ഗായികയായും ശ്രുതി കയ്യടി നേടിയിട്ടുണ്ട്. 

തന്റെ അച്ഛനെ പോലെ തന്നെ സിനിമയില്‍ മള്‍ട്ടി ടാലന്റഡ് ആണ് താനെന്നും ശ്രുതി തെളിയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ശ്രുതിയുടെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ശ്രുതിയുടെ പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ശ്രുതിയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. 

തനിക്ക് പിസിഒഡിയാണെന്ന് മുമ്പൊരിക്കല്‍ ശ്രുതി ഹാസന്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ബ്രൂട്ടിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കുട്ടിക്കാലം മുതല്‍ എങ്ങനെയാണ് ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നതെന്നും പറയുകയാണ് ശ്രുതി ഹാസന്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തനിക്ക് ഹോര്‍മോണല്‍ പ്രശ്‌നമുണ്ടെന്ന് മനസിലാകുന്നത് തന്റെ ഇരുപത്തിയാറാം വയസിലാണ് എന്നാണ് ശ്രുതി പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ്അവസ്ഥ നേരിടുകയാണ്. തനിക്ക് നേരത്തെ തന്നെ എന്‍ഡോമെട്രിയോസിസും ഡിസ്‌മെനോറിയയും ഉണ്ട്. അതിന് പുറമെയാണ് പിസിഒഡിയും നേരിടേണ്ടി വരുന്നതെന്നാണ് ശ്രുതി പറയുന്നത്. താന്‍ സാധാരണ ചെയ്യാറുള്ള അള്‍ട്രാ സ്‌കാനിങിന് ശേഷമാണ് ആ പട്ടികയില്‍ ഇനി പിസിഒഡിയും ഉണ്ടെന്ന് മനസിലായതെന്ന് ശ്രുതി പറയുന്നു.

അത് മൂലം തനിക്ക് വയറു വേദനയും വയറു വീര്‍ക്കുന്ന അവസ്ഥയും രോമ വളര്‍ച്ചയും നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. വണ്ണം കൂടിയത് കാരണം വര്‍ക്കൗട്ടും, ഡയറ്റും, ഭക്ഷണ ക്രമീകരണവും നടത്തി. മദ്യവും കഫീനും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയത് ഗുണം ചെയ്തുവെന്നും ശ്രുതി പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പിസിഒസ്സിന് വേണ്ടി മാത്രം ചികിത്സ ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നും എന്നാല്‍ തന്റെ അവസ്ഥയ്ക്ക് ശാശ്വത പരിഹരാമില്ലെന്നാണ് ശ്രുതി പറയുന്നത്. 

ആര്‍ത്തവകാലം തുടങ്ങിയതിന് ശേഷം ശരിക്കുമൊരു തമാശ നിറഞ്ഞ ദിവസം എനിക്കുണ്ടായിട്ടില്ല. ആദ്യമായി ആര്‍ത്തവം തുടങ്ങിയതുമുതല്‍ എന്നും അതൊരു വലിയ യുദ്ധമാണെന്നാണ് ശ്രുതി പറയുന്നത്. വേദനയും സ്‌കൂളില്‍ തലകറങ്ങി വീഴുകയും ചെയ്തിട്ടുണ്ടെന്നും താം പറയുന്നു. സ്റ്റേജ് പെര്‍ഫോമന്‍സും, ഫിസിക്കലി എഫേര്‍ട്ടുള്ള ഷൂട്ടിങ് ദിവസങ്ങളിലും എല്ലാം ഇത്തരം സന്ദര്‍ഭങ്ങള്‍ ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. എല്ലാ പ്രാവശ്യവും ഡോക്ടരെ പോയി കണ്ട് പീരിയയഡ്സ് ആയി എന്ന് പറയുന്നത് അത്ര സുഖകരമായ കാര്യമല്ല.

പലപ്പോഴും പീരിയഡ്സ് ആയി ഒന്നാമത്തെയും രണ്ടാമത്തെയോ ദിവസം ഷൂട്ടിങ് കാന്‍സല്‍ ആയെങ്കിലോ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും ശ്രുതി തുറന്ന് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് ശ്രുതി വീണ്ടും അഭിനയത്തില്‍ സജീവമായി മാറുന്നത്. ഈയ്യടുത്താണ് ശ്രുതി തന്റെ കാമുകനുമായി പിരിയുന്നത്. ഏറെ നാളുകളായി താരം ലിവിംഗ് ടുഗദറിലായിരുന്നു.

#shruthihaasan #opens #up #about #her #pcod #what #hormonal #changes #did #her

Next TV

Related Stories
Top Stories










GCC News