#mamithabaiju | മമിതയോട് പ്രേമലു; ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ താരം ആരാധകർക്കിടയിൽ കുടുങ്ങി

#mamithabaiju | മമിതയോട് പ്രേമലു; ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ താരം ആരാധകർക്കിടയിൽ കുടുങ്ങി
Jun 3, 2024 02:16 PM | By Athira V

'പ്രേമലു' എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത ബൈജു. മലയാളത്തിൽ ഷോട്ട് ഫിലിമിലൂടെ തിളങ്ങി, പിന്നീട് 'സൂപ്പർ ശരണ്യ'യിലെ സോന എന്ന കഥാപാത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ താരത്തിന്റെ കരിയർ ബ്രേക്കായിരുന്നു 'പ്രേമലു'.

ചിത്രം വൻ ഹിറ്റായതോടെ തമിഴിലും തെലുങ്കിലുമെല്ലാം മമിതയ്ക്ക് ഫാൻസ് അസോസിയേഷൻ വരെയായി. ഇപ്പോൾ ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ താരത്തെ ആരാധകർ പൊതിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

https://x.com/Films_Spicy/status/1797532489550069857

ചെന്നൈയിലെ ഒരു മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മമിതയെ കാണാൻ തടിച്ചു കൂടിയ ആരാധകരുടെ തിക്കിലും തിരക്കിലും പെടുകയായിരുന്ന മമിത. അതിരു കടന്ന ആരാധനയിൽ മുന്നോട്ട് നടക്കാൻ കഴിയാതെ മമിത പരിഭ്രമിച്ച് നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് ഏറെ നേരം പണിപ്പെട്ട് ആരാധകരെ നിയന്ത്രിച്ചതിന് ശേഷമാണ് താരത്തിന് മടങ്ങി പോകാൻ കഴിഞ്ഞത്. പ്രേമലുവിൽ മാത്രമല്ല, തമിഴ് സംവിധായകൻ ജി വി പ്രകാശിന്റെ 'റിബൽ' എന്ന ചിത്രത്തിലും മമിത തമിഴിലും അരങ്ങേറ്റം കുറിയ്ക്കുകയും കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിഷ്ണു വിശാൽ, പ്രദീപ് രംഗനാഥൻ എന്നിവരോടൊപ്പം അഭിനയിക്കുകയാണ് മമിത.

#premalu #actress #mamithabaiju #mobbed #chennai #mall

Next TV

Related Stories
പൂച്ചയെ പേടിച്ച് നസ്​ലിന്‍, രക്ഷകയായി കല്യാണി; ലോക ടീസര്‍ അപ്​ഡേറ്റ്

Jul 26, 2025 07:49 AM

പൂച്ചയെ പേടിച്ച് നസ്​ലിന്‍, രക്ഷകയായി കല്യാണി; ലോക ടീസര്‍ അപ്​ഡേറ്റ്

ലോക - ചാപ്റ്റർ വൺ:ചന്ദ്ര ടീസര്‍ അപ്​ഡേറ്റ്...

Read More >>
ക്രിമിനലുകളെ നമ്മുടെ നികുതി പണം കൊണ്ട് മട്ടൻ ബിരിയാണി ഒക്കെ തീറ്റിച്ച് സുഖിപ്പിച്ചാൽ  ഇതൊക്കെ സംഭവിക്കാം; ഗോതമ്പുണ്ട തന്നെ നൽകണം- സന്തോഷ് പണ്ഡിറ്റ്

Jul 25, 2025 02:30 PM

ക്രിമിനലുകളെ നമ്മുടെ നികുതി പണം കൊണ്ട് മട്ടൻ ബിരിയാണി ഒക്കെ തീറ്റിച്ച് സുഖിപ്പിച്ചാൽ ഇതൊക്കെ സംഭവിക്കാം; ഗോതമ്പുണ്ട തന്നെ നൽകണം- സന്തോഷ് പണ്ഡിറ്റ്

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച വാക്കുകള്‍...

Read More >>
'അമ്മ' തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജഗദീഷും, ശ്വേത മേനോനും, രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

Jul 24, 2025 06:39 PM

'അമ്മ' തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജഗദീഷും, ശ്വേത മേനോനും, രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

അമ്മ തിരഞ്ഞെടുപ്പ്, ജഗദീഷും, ശ്വേത മേനോനും, രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക്...

Read More >>
‘എൻ്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു....' വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

Jul 24, 2025 05:44 PM

‘എൻ്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു....' വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; നടൻ വിനായകനെതിരെ ഡിജിപിക്ക്...

Read More >>
'സ്മാർട്ട് ഫോൺ ഇല്ല; രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കൂ' -ഫഹദ് ഫാസിൽ

Jul 24, 2025 07:40 AM

'സ്മാർട്ട് ഫോൺ ഇല്ല; രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കൂ' -ഫഹദ് ഫാസിൽ

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കുവെന്ന് ഫഹദ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall