ജയമോഹന്റെ "തുണൈവന്‍" എന്ന കഥയെ ആസ്പദമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ് സേതുപതിയും. സൂരിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിജയ് സേതുപതിയെ കൂടാതെ സംവിധായകന്‍ ഭാരതീരാജയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിന് ശേഷമായിരിക്കും വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന "വാടിവാസല്‍" എന്ന സിനിമയുടെ ചിത്രീകരണം. ജല്ലിക്കട്ട് പ്രമേയമാകുന്ന ചിത്രത്തില്‍ സൂര്യയാണ് നായകനായി എത്തുന്നത്. വ്യത്യസത്മായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. തമിഴ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന പ്രശസ്ത കൃതിയാണ് അതേ പേരില്‍ സിനിമയാക്കുന്നത്.
Thunaivan becomes a movie-then Vadivasal