#SanaAltaf |ഓൺലൈൻ മാധ്യമങ്ങൾ വിവാഹ വിരുന്നിൽ ഇടിച്ചു കയറി സ്വകാര്യത കളഞ്ഞു; രോഷം പ്ര​ക​ടി​പ്പി​ച്ച് സന അൽത്താഫ്

#SanaAltaf |ഓൺലൈൻ മാധ്യമങ്ങൾ വിവാഹ വിരുന്നിൽ ഇടിച്ചു കയറി സ്വകാര്യത കളഞ്ഞു; രോഷം പ്ര​ക​ടി​പ്പി​ച്ച് സന അൽത്താഫ്
May 29, 2024 08:14 PM | By Susmitha Surendran

വിവാഹ ദിവസം അനുവാദമില്ലാതെ എത്തിയ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കെതിരെ രം​ഗത്തെത്തി നടി സന അൽത്താഫ്. യുവ താരങ്ങളായ ഹക്കീം ഷാജഹാൻ്റെയും സന അൽത്താഫിന്റെയും വിവാഹം കഴിഞ്ഞ ​ആഴ്ച്ചയാണ് നടന്നത്.

വിവാഹവുമായി ​ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്കുവെച്ച ചിത്രവും ചിത്രത്തിന് താഴെ കൊടുത്ത 'ജസ്റ്റ് മാരീഡ്' എന്ന ക്യാപ്ഷനും ഏറെ വൈറലായിരുന്നു.


ഇപ്പോൾ തൻ്റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ സ്വകാര്യ വിരുന്നിൽ അനുവാദമില്ലാതെ എത്തിയ ചില ഓൺലൈൻ മാധ്യമ പ്രവർത്തകർ തനിക്കും തൻ്റെ കുടുംബത്തിനും സുഹൃത്തുകൾക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടിനെ കുറിച്ചും സന അൽത്താഫ് പറഞ്ഞു.

ഇവർ പകർത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും പ​ല മാ​ധ്യ​മ​ങ്ങ​ളും ച​ട​ങ്ങു ക​വ​ർ ചെ​യ്യാ​ൻ അ​നു​വാ​ദം ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും വി​ന​യ​പൂ​ർ​വം അ​തു നി​ര​സി​ക്കു​ക​യാ​യി​രു​ന്നെ​ന്നും സ​ന ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ​ പ​റ​ഞ്ഞു.

'ഈ​യ​ടു​ത്ത് ഞ​ങ്ങ​ൾ വ​ള​രെ സ്വ​കാ​ര്യ​മാ​യി ഒ​രു കു​ടും​ബ ച​ട​ങ്ങ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഞ​ങ്ങ​ള​റി​യാ​തെ പ​ങ്കെ​ടു​ക്കു​ക​യും ച​ട​ങ്ങ് ചി​ത്രീ​ക​രി​ക്കു​ക​യും ഞ​ങ്ങ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ആ ​വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ആ ​ച​ട​ങ്ങ് ക​വ​ർ ചെ​യ്യാ​ൻ പ​ല മാ​ധ്യ​മ​ങ്ങ​ളും ഞ​ങ്ങ​ളെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ന​യ​പൂ​ർ​വം ഞ​ങ്ങ​ൾ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം, ആ ​ച​ട​ങ്ങ് അ​ത്ര​യും സ്വ​കാ​ര്യ​മാ​യി ന​ട​ത്താ​നാ​യി​രു​ന്നു ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച​ത്.

അ​തു​കൊ​ണ്ട്, അ​വ​രോ​ട് അ​തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ നി​രാ​ശാ​ജ​ന​ക​മാ​യ അ​വ​സ്ഥ ഏ​റെ ദുഃ​ഖി​പ്പി​ക്കു​ന്നു.

കാ​ഴ്‌​ച​യ്‌​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​ന് മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് അ​വ​ർ ന​ട​ത്തു​ന്ന ന​ഗ്ന​മാ​യ ക​ട​ന്നു​ക​യ​റ്റം വ​ള​രെ നി​രാ​ശാ​ജ​ന​ക​മാ​ണ് ' (​സ​നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്)

#Actress #SanaAltaf #came #against #online #media #workers #who #came #without #permission #wedding #day.

Next TV

Related Stories
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡർബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു

Jan 14, 2026 11:31 AM

യുവപ്രതിഭകളുടെ ക്യാമ്പസ് ചിത്രം 'ഡർബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ് ചെയ്തു

"ഡർബി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദീപ് രംഗനാഥൻ റിലീസ്...

Read More >>
Top Stories










News Roundup