#jayancherthala | മമ്മൂട്ടിയെ പോലെ ഇ​ന്ത്യ​യി​ൽ ഇ​ത്ര​യും സെ​ക്കു​ല​ർ ആ​യ ന​ട​ൻ വേ​റെ ഉ​ണ്ടോ?; ജ​യ​ൻ ചേ​ർ​ത്ത​ല

#jayancherthala | മമ്മൂട്ടിയെ പോലെ ഇ​ന്ത്യ​യി​ൽ ഇ​ത്ര​യും സെ​ക്കു​ല​ർ ആ​യ ന​ട​ൻ വേ​റെ ഉ​ണ്ടോ?; ജ​യ​ൻ ചേ​ർ​ത്ത​ല
May 29, 2024 07:49 PM | By Athira V

​മ​മ്മൂ​ട്ടി​ക്കെ​തിരായി ന​ട​ക്കു​ന്ന വ​ർ​ഗീ​യ അ​ധി​ക്ഷേ​പം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെന്ന്​ ന​ട​ൻ ജ​യ​ൻ ചേ​ർ​ത്ത​ല. ഇ​ന്ത്യ​യി​ൽ ഇ​ത്ര​യും സെ​ക്കു​ല​ർ ആ​യ ന​ട​ൻ വേ​റെ ഉ​ണ്ടോ​യെ​ന്ന് സം​ശ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി‌​യ ചി​ത്ര​മാ​യ മാ‌​യ​മ്മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി‌​യ അ​ഭി​മു​ഖ​ത്തി​നി‌​ടെയായിരുന്നു ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

വേ​ദി‌​യി​ല്‍ സം​വി​ധാ‌‌​യ​ക​നും വി​ശ്വ​ഹി​ന്ദു പ​രി​ക്ഷ​ത്ത് നേ​താ​വു​മാ​യ വി​ജി തമ്പിയും ​ഉണ്ടായിരുന്നു. ത​ന്നെ​പ്പോ​ലെ ഒ​രു​പാ​ട് ആ​ളു​ക​ളെ സി​നി​മ​യി​ലേ​ക്ക് കൈ​പി​ടി​ച്ച് കൊ​ണ്ടു​വ​ന്ന​യാ​ളാ​ണ് മ​മ്മൂ​ക്ക. ചേ​ർ​ത്ത​ല​യി​ൽ എ​വി​ടെ​യോ കി​ട​ന്നി​രു​ന്ന ത​ന്നെ സി​നി​മ​യി​ൽ വി​ല്ല​ൻ വേ​ഷം ത​ന്ന് ഈ ​നി​ല​യി​ലെ​ത്തി​ച്ച മ​മ്മൂ​ക്ക എ​ങ്ങ​നെ​യാ​ണ് വ​ർ​ഗീ​യ​വാ​ദി​യാ​കു​ന്ന​തെന്നും നടന്‍ ചോദിച്ചു.

'ഞാ​ൻ മു​സ​ൽ​മാ​ന​ല്ല, ജ​ന്മം കൊ​ണ്ട് നാ​യ​രാ​ണ്, അ​ദ്ദേ​ഹം മു​സ​ൽ​മാ​നും.​ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ ഉ​ള്ള​വ​രെ മാ​ത്രം സി​നി​മ​യി​ൽ കൊ​ണ്ടു​വ​രാ​മ​ല്ലോ. അ​ദ്ദേ​ഹം അ​തി​ന് ശ്ര​മി​ച്ചി​ല്ല​ല്ലോ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലു​പ്പ​മൊ​ന്നും വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​ക്കാ​നു​ള്ള വി​വ​ര​മി​ല്ല. ഒ​രു​പാ​ട് പേ​രെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ന​ട​നാ​ണ് മ​മ്മൂ​ട്ടി. വി​ദ്യാ​ഭ്യാ​സ​വും വി​വ​ര​വും ഉ​ള്ള​യാളാ​ണ്. മ​മ്മൂ​ട്ടി​യെ ഇ​ത്ത​രം രീ​തി​യി​ൽ ആ​ക്ര​മി​ച്ച​പ്പോ​ൾ താരസം​ഘ‌​ട​ന‌​യായ അ​മ്മ​യ്ക്ക് ഇ​ട​പെ‌​ടാ​മാ‌​യി​രു​ന്നു.

മ​മ്മൂ​ട്ടി ഇ​ന്നു​വ​രെ വ​ർ​ഗീ​യ​പ​ര​മാ​യി ഇ​ട​പെ​ട്ടി​ട്ടി​ല്ല.സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന എ​ന്നെ വി​ളി​ച്ച് 'കിം​ഗ് ആ​ൻ​ഡ് ദി ​ക​മ്മീ​ഷ​ണ​ർ' പോ​ലു​ള്ള സി​നി​മ​ക​ളി​ൽ വി​ല്ല​ൻ വേ​ഷം ത​ന്ന​ത് മ​മ്മൂ​ട്ടി​യാ​ണ്. ആ​രും ത​ങ്ങ​ളെ ശ്ര​ദ്ധി​ക്കു​ന്നി​ല്ല എ​ന്ന് കാ​ണു​മ്പോ​ഴാ​ണ് ഇ​ങ്ങ​നെ ഒരു കാ​ര്യ​വു​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്', ജ​യ​ൻ ചേ​ർ​ത്ത​ല പറഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ൽ ഇ​ത്ര​യ​ധി​കം വെ​റൈ​റ്റി വേ​ഷ​ങ്ങ​ൾ ചെ​യ്ത മ​റ്റൊ​രു ന​ട​നു​ണ്ടോയെന്നു ചോദിച്ച ജ​യ​ൻ ചേ​ർ​ത്ത​ല അദ്ദേഹത്തിന്‍റെ ഓ​രോ ശൈ​ലി​ക​ളും ഓ​രോ ത​ര​ത്തി​ലാ​ണെന്നും മ​റ്റു ന​ട​ന്മാ​ർ​ക്ക് ഗു​ണ​പ്ര​ദ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യമെന്നും കൂട്ടിച്ചേര്‍ത്തു. അ​ദ്ദേ​ഹ​ത്തെ താ​റ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രുടെ ലക്ഷ്യം മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കുകയെന്നതാണെന്നും ജ​യ​ൻ ചേ​ർ​ത്ത​ല വിമര്‍ശിച്ചു.

#actor #jayancherthala #about #mammootty

Next TV

Related Stories
#innocent | 'മോഹൻലാൽ പതിനയ്യായിരം രൂപ വിലയിട്ടു... ഞാൻ വെറുതെ കൊടുത്തു, പുരാവസ്തു വാങ്ങുന്നവരാണ് ബുദ്ധിയില്ലാത്തവർ'

Jun 23, 2024 08:53 PM

#innocent | 'മോഹൻലാൽ പതിനയ്യായിരം രൂപ വിലയിട്ടു... ഞാൻ വെറുതെ കൊടുത്തു, പുരാവസ്തു വാങ്ങുന്നവരാണ് ബുദ്ധിയില്ലാത്തവർ'

ഇരുപത് കൊല്ലം മുമ്പ് നടന്ന സംഭവമാണ്. ചൈനീസ് കൊത്തുപണിയാണ് ആ മീൻമുള്ളിൽ ഉണ്ടായിരുന്നത്....

Read More >>
#meena | ഭര്‍ത്താവ് എന്നോട് അതൊന്നും ആവശ്യപ്പെട്ടിട്ടില്ല! വിദ്യസാഗറിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടി മീന

Jun 23, 2024 08:41 PM

#meena | ഭര്‍ത്താവ് എന്നോട് അതൊന്നും ആവശ്യപ്പെട്ടിട്ടില്ല! വിദ്യസാഗറിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടി മീന

ഇപ്പോള്‍ നായികയായി മീന സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് മീന സിനിമയിലെത്തിയതിന്റെ നാല്‍പത് വര്‍ഷം വലിയ വിപുലമായി...

Read More >>
#shwethamenon | ഞങ്ങൾ സംസാരിച്ച് പരസ്പരം ചെയ്യാൻ തുടങ്ങി; ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു, ആദ്യമായി കണ്ടപ്പോൾ; ശ്വേത മേനോൻ

Jun 23, 2024 08:29 PM

#shwethamenon | ഞങ്ങൾ സംസാരിച്ച് പരസ്പരം ചെയ്യാൻ തുടങ്ങി; ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു, ആദ്യമായി കണ്ടപ്പോൾ; ശ്വേത മേനോൻ

ശ്രീവത്സൻ മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. 2011 ലാണ് ശ്വേത വിവാഹിതയാകുന്നത്. വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത...

Read More >>
#nandakishore |  നിരാശകരാകേണ്ട, മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദ കിഷോര്‍

Jun 23, 2024 03:54 PM

#nandakishore | നിരാശകരാകേണ്ട, മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ നന്ദ കിഷോര്‍

അമ്പത് ശതമാനം ചിത്രീകരണം പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകൻ നന്ദ കിഷോര്‍ വ്യക്തമാക്കുകയും...

Read More >>
#kbganeshkumar |  'നന്നായി ചെയ്തു'; സുരേഷ് ഗോപി വിളിച്ച് അഭിനന്ദിച്ചുവെന്ന് ഗണേഷ് കുമാര്‍

Jun 23, 2024 03:32 PM

#kbganeshkumar | 'നന്നായി ചെയ്തു'; സുരേഷ് ഗോപി വിളിച്ച് അഭിനന്ദിച്ചുവെന്ന് ഗണേഷ് കുമാര്‍

ഒരു സഹപ്രവര്‍ത്തകനില്‍ നിന്നു കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍...

Read More >>
#sreelakshmiarackal | പൊക്കിൾ സീനല്ലാതെ പെണ്ണുങ്ങൾക്ക് ഒന്നുമില്ലെന്ന് പറയുന്നവര്‍ ഈ സിനിമ കാണുക; ശ്രീലക്ഷ്മി അറയ്ക്കൽ

Jun 23, 2024 01:47 PM

#sreelakshmiarackal | പൊക്കിൾ സീനല്ലാതെ പെണ്ണുങ്ങൾക്ക് ഒന്നുമില്ലെന്ന് പറയുന്നവര്‍ ഈ സിനിമ കാണുക; ശ്രീലക്ഷ്മി അറയ്ക്കൽ

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളില്‍ ഉള്ളൊഴുക്കിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍ നിറയുകയാണ്. പാര്‍വതിയും ഉര്‍വശിയും ഇന്റര്‍നാഷണല്‍ ലെവല്‍ ആക്ടിംഗാണ്...

Read More >>
Top Stories

News Roundup