#biggboss |'റിഷി രക്ഷപ്പെട്ടു... അപ്സരയും അൻസിബയും പുറത്ത്?'; ശ്രീതുവിനേയും സിജോയേയുമെല്ലാം നോമിനേഷനിൽ ഇടാൻ ആരാധകർ!

#biggboss |'റിഷി രക്ഷപ്പെട്ടു... അപ്സരയും അൻസിബയും പുറത്ത്?'; ശ്രീതുവിനേയും സിജോയേയുമെല്ലാം നോമിനേഷനിൽ ഇടാൻ ആരാധകർ!
May 25, 2024 08:44 PM | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ആറ് എഴുപത്തിയഞ്ച് ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർത്ഥികളാണ്.

കഴിഞ്ഞ ആഴ്ച ഫാമിലി വീക്കായിരുന്നു നടന്നത് എന്നതുകൊണ്ട് തന്നെ പത്താം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്.


ജാസ്മിന്‍, അഭിഷേക്, ജിന്‍റോ, അര്‍ജുന്‍, അന്‍സിബ, അപ്സര, റിഷി, ശ്രീതു, രസ്മിന്‍ എന്നിവരാണ് നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതിൽ രസ്മിൻ കഴിഞ്ഞ ദിവസം പുറത്തായി. 

നന്ദന, സായ്, നോറ, സിജോ എന്നിവര്‍ മാത്രമാണ് നോമിനേഷനില്‍ ഉള്‍പ്പെടാതിരുന്നത്. ഇപ്പോഴിതാ പഴയ നോമിനേഷൻ ലിസ്റ്റിൽ നിന്നും രണ്ടുപേർ കൂടി പുറത്തായി എന്നുള്ള റിപ്പോർ‌ട്ടുകളാണ് പുറത്ത് വരുന്നത്.

അത് മറ്റാരുമല്ല അപ്സര രത്നാകരനും അൻസിബയുമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അപ്സരയുടെ ​ഗെയിമിനോട് പ്രേക്ഷകർക്ക് എതിർപ്പായിരുന്നു. 

പവർ റൂമിൽ കയറിയതിന് ശേഷമാണ് അപ്സരയുടെ ​ഗെയിമിനെ ബി​ഗ് ബോസ് പ്രേക്ഷകർ എതിർത്ത് തുടങ്ങിയത്. തന്റെ തെറ്റുകൾ പലപ്പോഴും അം​ഗീകരിക്കാൻ അപ്സര തയ്യാറാകാതിരുന്നതും വോട്ട് കുറയാൻ കാരണമായിട്ടുണ്ട്.

തനിക്ക് നല്ല രീതിയിൽ ജനപിന്തുണയുണ്ടെന്ന ചിന്തയിലാണ് അപ്സര. അതുകൊണ്ട് തന്നെ നോമിനേഷനിൽ വരുമ്പോഴും നല്ല കോൺഫിഡൻസ് അപ്സരയ്ക്കുണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ എവിക്ടായി എന്നുള്ള അറിയിപ്പ് അപ്സരയ്ക്ക് വലിയൊരു ഷോക്കായിരിക്കും.

ടോപ്പ് ഫൈവിൽ താൻ എന്തായാലും ഉണ്ടാകുമെന്ന ചിന്ത പലപ്പോഴും സഹമത്സരാർത്ഥികളോട് പങ്കുവെച്ചിട്ടുള്ളയാൾ കൂടിയാണ് അപ്സര. ​ഗെയിമിന്റെ കാര്യത്തിലും നിലപാടുകൾ പറയുന്നതിലും അപ്സര എപ്പോഴും മുന്നിലുണ്ടാകാറുണ്ടെങ്കിലും പ്രേക്ഷകരുടെ താൽപര്യങ്ങൾ മനസിലാക്കാൻ അപ്സരയ്ക്ക് സാധിച്ചിരുന്നില്ല. 

അത് തന്നെയാണ് വോട്ടിലും പ്രതിഫലിച്ചത്. അപ്സരയ്ക്കൊപ്പം റിഷി പുറത്താകുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ പ്രേക്ഷകരുടെ മുൻവിധികളെ തകിടം മറിച്ച് ഹൗസിൽ നിന്നും അപ്സരയ്ക്കുശേഷം പുറത്തായ മറ്റൊരാൾ അൻസിബയാണെന്നാണ് റിപ്പോർട്ടുകൾ. സീസൺ ആറിലെ മൈന്റ് ​ഗെയിമർ ആരാണെന്ന് ചോ​ദിച്ചാൽ പ്രേക്ഷകർ നിസംശയം പറയുക അൻസിബ എന്നാകും. 

അതുകൊണ്ട് തന്നെ അൻസിബ ടോപ്പ് ഫൈവിൽ വരാൻ യോ​ഗ്യതയുള്ള മത്സരാർത്ഥിയാണെന്ന അഭിപ്രായക്കാരാണ് ഭൂരിപക്ഷം പ്രേക്ഷകരും.

എന്നാൽ അൻസിബ പുറത്തായി എന്നുള്ള റിപ്പോർട്ടുകൾ പ്രേക്ഷകർക്കും വലിയ ഷോക്കാണ് സമ്മാനിച്ചിരിക്കുന്നത്. ഒട്ടും തന്നെ​ ​ഗെയിം കളിക്കാതെ സേഫായി മുന്നോട്ട് പോകുന്ന ശ്രീതു, റിഷി, സിജോ, അർജുൻ പോലുള്ളവർ ഹൗസിലുണ്ടായിരിക്കെ അൻസിബ പുറത്തായതിനോട് പ്രേക്ഷകർ കമന്റുകളിലൂടെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 

അപ്സരയ്ക്കൊപ്പം റിഷിയാകും പുറത്താവുക എന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. ഹൗസിൽ വന്ന് എഴുപത്തിയഞ്ച് ദിവസം പിന്നിട്ടെങ്കിലും ഇമേജ് പോകുമോയെന്ന് ഭയന്ന് ഇറങ്ങി കളിക്കാൻ തയ്യാറാകാത്ത മത്സരാർത്ഥികളാണ് ശ്രീതുവും അർജുനുമെല്ലാം.

എന്നാൽ പവർ റൂം എന്ന കോൺസെപ്റ്റ് ഉണ്ടായിരുന്നതിനാൽ ഭൂരിഭാ​ഗം നോമിനേഷനുകളിൽ നിന്നും ശ്രീതു അടക്കമുള്ള സേഫ് ​ഗെയിമേഴ്സ് രക്ഷപ്പെടുകയായിരുന്നു. അപ്സരയേയും അൻസിബയേയുംകാൾ പുറത്ത് പോകാൻ ഏറ്റവും യോ​ഗ്യത ശ്രീതുവിനും റിഷിക്കും അർജുനുമെല്ലാമാണെന്നാണ് കമന്റുകൾ.

ഇനി വരാനിരിക്കുന്ന നോമിനേഷനുകളിൽ എങ്കിലും അവശേഷിക്കുന്ന എല്ലാ മത്സരാർത്ഥികളെയും ഉൾപ്പെടുത്തണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നു. അർജുനുമായുള്ള കോമ്പോയാണ് ശ്രീതുവിന് വോട്ട് നേടി കൊടുത്തത്. പ്രശ്നങ്ങളിൽ ഒന്നിലും ഇടപെടാറില്ലെന്നത് കൊണ്ട് തന്നെ ശ്രീതുവെന്ന മത്സരാർത്ഥിയെ കുറിച്ച് സഹമത്സരാർത്ഥികൾ ഓർക്കാറുപോലുമില്ല. 

ഹൗസിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ ഇനിയങ്ങോട്ട് താൻ കാട്ടുതീയായി മാറുമെന്ന് പറഞ്ഞിരുന്ന സിജോയുടെ ​ഗെയിം ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ്.

നിലവിൽ ഹൗസിലുള്ളവരിൽ ഏറ്റവും ജനപ്രീതിയുള്ളത് ജിന്റോയ്ക്കും ജാസ്മിനും അഭിഷേികനും അർജുനുമാണ്. എന്നാൽ പ്രേക്ഷകർ ഇവർ ആരുടെ ​ഗെയിമിലും തൃപ്തരല്ല. 

#biggboss #malayalam #season6 #report #says #apsara #ansiba #evicted #from #show

Next TV

Related Stories
#jinto | 10 രൂപയ്ക്ക് ഛർദ്ദിൽ വരെ കോരിയ ആളാണ്, അവിടെന്ന് ഞാൻ ഇവിടെ വരെ എത്തി- മനംനിറഞ്ഞ് ജിന്റോ

Jun 17, 2024 11:37 AM

#jinto | 10 രൂപയ്ക്ക് ഛർദ്ദിൽ വരെ കോരിയ ആളാണ്, അവിടെന്ന് ഞാൻ ഇവിടെ വരെ എത്തി- മനംനിറഞ്ഞ് ജിന്റോ

എനിക്ക് മോതിരം ഇട്ടേച്ച് തന്ന് പോയൊരു ആളുണ്ട്. അത് മൂന്ന് വർഷം ആയി. ആള് സെപ്റ്റംബറിൽ...

Read More >>
#mohanlal |ബിഗ് ബോസ് വാക്ക് പാലിച്ചു, സിനിമയില്‍ അര്‍ജുന് അവസരമെന്ന് മോഹൻലാല്‍

Jun 17, 2024 09:23 AM

#mohanlal |ബിഗ് ബോസ് വാക്ക് പാലിച്ചു, സിനിമയില്‍ അര്‍ജുന് അവസരമെന്ന് മോഹൻലാല്‍

ഓഡിഷനില്‍ തെരഞ്ഞെടുത്ത മത്സരാര്‍ഥിയുടെ പേര് ഷോയില്‍ മോഹൻലാല്‍ പ്രഖ്യാപിച്ചു....

Read More >>
#Jasmine |'മനുഷ്യനല്ലേ പുള്ളേ..തെറ്റുകൾ പറ്റില്ലേ', ഇനി നടുക്കടലിൽ കൊണ്ടിട്ടാലും നീന്തിപ്പോരും - ജാസ്മിൻ

Jun 17, 2024 09:17 AM

#Jasmine |'മനുഷ്യനല്ലേ പുള്ളേ..തെറ്റുകൾ പറ്റില്ലേ', ഇനി നടുക്കടലിൽ കൊണ്ടിട്ടാലും നീന്തിപ്പോരും - ജാസ്മിൻ

തുടക്കത്തിൽ ബിബി മെറ്റീരിയൽ ആണെന്ന് തോന്നിപ്പിച്ച ജാസ്മി‍ൻ പക്ഷേ ജബ്രി കോമ്പോയിൽ വീണു...

Read More >>
#biggboss | അവരുടെ നോട്ടത്തില്‍ പ്രണയമുള്ളതായി തോന്നിയിരുന്നു! ഗബ്രി-ജാസ്മിന്‍ പ്രണയത്തെ കുറിച്ച് ദിയ സന

Jun 16, 2024 09:41 PM

#biggboss | അവരുടെ നോട്ടത്തില്‍ പ്രണയമുള്ളതായി തോന്നിയിരുന്നു! ഗബ്രി-ജാസ്മിന്‍ പ്രണയത്തെ കുറിച്ച് ദിയ സന

ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം അനുഭവം അവള്‍ക്ക് നേരിടേണ്ടതായി വന്നുവെന്നും വെര്‍ബല്‍ റേപ്പ് വരെ ഉണ്ടായെന്നും ജാങ്കോ...

Read More >>
#biggboss |  ബിഗ് ബോസിലെ രാജാവ് ഇദ്ദേഹം? പ്രവചനങ്ങളെല്ലാം സത്യമായി; ആറാം തവണ കപ്പ് ഉയര്‍ത്തി ജിന്റോ

Jun 16, 2024 09:25 PM

#biggboss | ബിഗ് ബോസിലെ രാജാവ് ഇദ്ദേഹം? പ്രവചനങ്ങളെല്ലാം സത്യമായി; ആറാം തവണ കപ്പ് ഉയര്‍ത്തി ജിന്റോ

ഫൈനല്‍ ഫൈവ് പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരാര്‍ഥികള്‍ക്ക് വേണ്ടി ശക്തമായ പിന്തുണയാണ് പുറത്ത് നിന്നും...

Read More >>
#biggboss | ടോപ് 5ൽ നിന്നും ഒരാൾ പുറത്തേക്ക്; നാലാം റണ്ണറപ്പ് ഇതാ..

Jun 16, 2024 08:34 PM

#biggboss | ടോപ് 5ൽ നിന്നും ഒരാൾ പുറത്തേക്ക്; നാലാം റണ്ണറപ്പ് ഇതാ..

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ തുടക്കം. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന ടാഗ് ലൈനോടെ എത്തിയ സീസണിന്‍റെ ഫിനാലെ ദിനവും...

Read More >>
Top Stories