---
title: "#viral | ഏഴ് പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് യുവതി; കാരണം വിചിത്രം"
english_title: "#colombian #woman #establishes #relationship #with #7 #men #viral #social #media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/212727/colombian-woman-establishes-relationship-with-7-men-viral-social-media"
published_at: "2024-06-17T12:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666fe0acdbe18_viral.jpg"
keywords: []
---

# #viral | ഏഴ് പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് യുവതി; കാരണം വിചിത്രം

> **Lead Summary:** **അടു**ത്തകാലത്തായി ഏറെ പ്രായാന്തരമുള്ള ആളുകള്‍ തമ്മിലുള്ള വിവാഹബന്ധങ്ങളെ കുറിച്ചുള്ള നിരവധി കഥകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ചൈനയിലെ വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന 80 വയസായ പുരുഷനെ വിവാഹം കഴിച്ച 23 കാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

## Article Content

**അടു**ത്തകാലത്തായി ഏറെ പ്രായാന്തരമുള്ള ആളുകള്‍ തമ്മിലുള്ള വിവാഹബന്ധങ്ങളെ കുറിച്ചുള്ള നിരവധി കഥകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ചൈനയിലെ വൃദ്ധസദനത്തില്‍ കഴിയുകയായിരുന്ന 80 വയസായ പുരുഷനെ വിവാഹം കഴിച്ച 23 കാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ഇതിന് പിന്നാലെ തികച്ചും വ്യത്യസ്തരായ ഏഴ് പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്ന ഒരു കൊളംബിയന്‍ സ്ത്രീയുടെ ജീവിതം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കൊളംബിയക്കാരിയായ ലിനയുടെ കഥ ഓഡിറ്റി സെൻട്രലിന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ലിനയുടെ ഏഴ് കാമുകന്മാരും ഏറെ പ്രായമായവരാണ്. എന്നാല്‍, ലിനയ്ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഏഴ് പേരും കട്ടയ്ക്ക് നില്‍ക്കും. കൊളംബിയയിലെ ബാരൻക്വില്ല നഗരത്തിലാണ് ലിന ജീവിക്കുന്നത്.

യുള്‍ടിമാ ഹോറാ വാല്ലേ എന്ന യൂട്യൂബ് ചാനലില്‍ ലിന തന്‍റെ ബന്ധങ്ങളെ കുറിച്ച് തുറന്ന് പറയുന്നു. തന്‍റെ ആദ്യ കാല പ്രണയങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷമാണ് താന്‍ പ്രായമായ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് തുടങ്ങിയതെന്ന് ലിന പറയുന്നു. ഇതിന് പിന്നാലെ തനിക്ക് സാമ്പത്തിക ഭദ്രത നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ലിന കൂട്ടിച്ചേര്‍ക്കുന്നു.

തന്‍റെ ആദ്യകാല പ്രണയങ്ങള്‍ സമപ്രായക്കാരായ യുവാക്കളുമായായിരുന്നു. പക്ഷേ, ആ ബന്ധങ്ങളൊന്നും മുന്നോട്ട് പോയില്ല. ഈയിടയ്ക്കായി അയല്‍വാസിയായ ഒരു വൃദ്ധന്‍ തന്നോട് ശൃംഗരിക്കുന്നത് ലിന ശ്രദ്ധിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/212727/colombian-woman-establishes-relationship-with-7-men-viral-social-media)