Jun 17, 2024 11:37 AM

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ വിന്നറായിരിക്കുകയാണ് ജിന്റോ. ആദ്യ ആഴ്ചയിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനാകാതെ മണ്ടൻ എന്ന ടാ​ഗ് ലൈൻ വരെ മറ്റുള്ളവർ നൽകിയ ജിന്റോ പക്ഷേ ചെറുതല്ലാത്ത പടപൊരുതലാണ് നടത്തിയത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥി എന്ന ഖ്യാതിയോടും കൂടിയാണ് ബി​ഗ് ബോസ് വീടിന്റെ പടി ജിന്റോ ഇറങ്ങുന്നത്.


ഇപ്പോഴിതാ ടൈറ്റിൽ വിന്നറായ ശേഷമുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജിന്റോ. ആദ്യാവരത്തിലെ മണ്ടൻ ടാ​ഗ് ലൈൻ കിട്ടിയപ്പോഴെ അച്ചീവ് ചെയ്യണമെന്ന് ആ​ഗ്രഹിച്ചുവെന്നും അതാണ് ഇവിടം വരെ എത്തിച്ചതെന്നും ജിന്റോ പറയുന്നു.

ജിന്റോയുടെ വാക്കുകൾ ഇങ്ങനെ ...

സത്യത്തിൽ ഇപ്പോഴെന്റെ റിലേ പോയിരിക്കയാണ്. ഒരു വിന്നിം​ഗ് ട്രോഫി കയ്യിൽ വച്ചേക്കുമ്പോഴുള്ളൊരു എക്സൈറ്റ്മെന്റ് എന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല.

പ്രേക്ഷകർ എനിക്കൊപ്പം ഇല്ലാതിരുന്നു എങ്കിൽ ഞാൻ വിജയിക്കില്ലായിരുന്നു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് അറുപത് ശതമാനം കൂടുതൽ വോട്ടാണ് മൊത്തത്തിൽ കിട്ടിയിരിക്കുന്നത്.

ആ ഒരു സീസണിൽ തന്നെ കപ്പെടുക്കാൻ കഴിഞ്ഞതിൽ ഭയങ്കരമായി അഭിമാനിക്കുകയാണ്. ബി​ഗ് ബോസിലെ ആദ്യ വാരത്തിൽ എനിക്ക് കിട്ടുന്ന ടാ​ഗ് എന്നത് മണ്ടൻ എന്നതാണ്.

അതു കിട്ടിയപ്പോഴെ എനിക്ക് അച്ചീവ് ചെയ്തേ പറ്റുള്ളൂ എന്ന് തീരുമാനിച്ചതാണ്. പിന്നെ എവിടെന്നോ ഒരു അദൃശ്യ കൈ പിടിച്ചു കയറാനായിട്ട് കിട്ടി. കയറി വാ മക്കളേ എന്ന് പറഞ്ഞ് ഞാൻ എല്ലാവർക്കും കൈ കൊടുത്തിട്ടുണ്ട്.

അതൊക്കെ കൊണ്ടാകാം ഈ വിജയം. ഞാൻ ചെയ്ത നന്മകൾക്കുള്ള പ്രതിഫലം ആകുമിത്. കാരണവന്മാരുടെ ​അനു​ഗ്രഹം ആകും. എങ്ങനെയോ ഞാൻ ഇവിടെ എത്തി. ആദ്യ ആഴ്ച ഞാൻ മിണ്ടാതെ ഇരിക്കുവായിരുന്നു. കുടുതൽ അടി ഉണ്ടാക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യില്ലെന്ന് ഞാൻ അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു.

അപ്പോൾ തന്നെ ഒൻപത് നോമിനേഷൻ എനിക്ക് കിട്ടി. പിന്നെ മനസിലായി ഇവിടെ വെറുതെ ഇരുന്നിട്ട് കാര്യമില്ല. യമുന ചേച്ചിയുടെ ചായയിൽ ഞാൻ അങ്ങ് കേറിപ്പിടിച്ചു. പിന്നെ അങ്ങോട്ട് പട പടാന്ന് പറഞ്ഞ് പൊളിക്കലായിരുന്നു. തെറിയൊക്കെ ഞാൻ ഒരുപാട് വിളിച്ചിട്ടുണ്ട്.

ഇതിനിടയിൽ ആണ് ഞാനും ​ഗബ്രിയും എവിക്ട് ആണെന്ന് ലാലേട്ടൻ പറയുന്നത്. അന്ന് വീടിന്റെ പടിയിറങ്ങിയപ്പോഴാണ് ബി​ഗ് ബോസിന്റെ വില എന്താണ് എന്ന് മനസിലാക്കിയത്. പിന്നീട് ഞാൻ തെറിവിളിച്ചില്ല. കളിച്ചു. ബി​ഗ് ബോസിൽ കളിക്കണമെങ്കിൽ തല വർക്ക് ചെയ്യണം. അത് വർക്കാകാൻ രണ്ട് മൂന്ന് ആഴ്ച വേണ്ടി വന്നു.

പതിനെട്ട് പേരുടെ നീക്കവും തലയിൽ വച്ചിട്ടാണ് തിരിച്ച് കൊടുക്കൽ. അതിൽ മിസ്റ്റേക്കുകൾ ഉണ്ടാകും. എനിക്കെന്ന് അല്ല എല്ലാവർക്കും. അത് പറഞ്ഞാൽ മനസിലാകില്ല. ആക്ഷൻ കട്ടിനിടയ്ക്ക് ജീവിച്ചാൽ മതിയെന്ന് വിചാരിക്കും. പക്ഷേ അതല്ല.

ബി​ഗ് ബോസിനുള്ളിൽ കയറിയാലെ അത് മനസിലാകൂ. നല്ല ദേഷ്യം ഉള്ള ആളാണ് ഞാൻ. എനിക്ക് ഇഷ്ടപ്പെടാത്തത് എന്തെങ്കിലും പറഞ്ഞാൽ സ്പോട്ടിൽ ഞാൻ മറുപടി കൊടുക്കും. ഇപ്പോഴതില്ല. ആരെങ്കിലും തല്ലാൻ വന്നാൽ പോലും ഒന്നും ചെയ്യില്ല ഞാൻ.

അതൊരു വലിയ അച്ചീവ്മെന്റ് ആണെനിക്ക്. ബി​ഗ് ബോസ് തരുന്ന പ്ലാനുകളിൽ പിടിച്ച് കയറാൻ പറ്റുന്നവർക്ക് വിജയിക്കാൻ പറ്റും. അതിൽ കുറച്ച് ഭാ​ഗയവും ​ദൈവത്തിന്റെ അനു​ഗ്രഹവും ഉണ്ട്. എനിക്കൊപ്പം ഉണ്ടായിരുന്ന ഇരുപത്തി അഞ്ച് പേരും വിജയികളാണ്. ​ഗെയിമേഴ്സും ആണ്.

എനിക്ക് മോതിരം ഇട്ടേച്ച് തന്ന് പോയൊരു ആളുണ്ട്. അത് മൂന്ന് വർഷം ആയി. ആള് സെപ്റ്റംബറിൽ വരും. വന്നാൽ കല്യാണം നടക്കും. വന്നില്ലെങ്കിൽ ഇനി ഞാൻ ക്ഷമിക്കില്ല.

അത് ഉറപ്പാണ്. കാരണം മൂന്ന് വർഷമായി ഞാൻ കാത്തിരിക്കുകയാണ്. സെപ്റ്റംബറിൽ വന്നില്ലെങ്കിൽ ഞാൻ വേറെ ആളെ നോക്കും. അക്കാര്യം പുള്ളിയോട് പറഞ്ഞിട്ടുമുണ്ട്.

ഇങ്ങനത്തെ പ്ലാറ്റ്ഫോമോ ഫീൽ ഡോ ഒന്നും പുള്ളിക്കാരിക്ക് ഇഷ്ടമില്ല. അതൊക്കെ എതിർത്തിട്ടാണ് ബി​ഗ് ബോസിൽ വന്നത്. അമ്മ എന്നോട് പറയുന്നൊരു കാര്യം എന്നെ ആരുടെ എങ്കിലും കയ്യിൽ പിടിച്ച് ഏൽപ്പിക്കണം എന്നാണ്.

പത്ത് രൂപയ്ക്ക് വേണ്ടി ഛർദ്ദിച്ചത് വരെ കോരാൻ ഞാൻ നിന്നിട്ടുണ്ട്. പത്ത് പേർ ഒരു ദിവസം ഛർദ്ദിക്കാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. ആ സിറ്റുവേഷനിൽ നിന്നും ഞാൻ ഇവിടെ എത്തുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമില്ല.

എന്നെ ഇവിടെ വരെ എത്തിച്ച, ഞാൻ എടുത്തതിനെക്കാൾ കൂടുതൽ എഫേർട്ട് എടുത്ത പ്രേക്ഷകരോട് ഒരുപാട് സ്നേഹം.

#Jinto #shared #his #happiness #after #becoming #title #winner.

Next TV

Top Stories