#Turbo | മമ്മൂട്ടിയുടെ ടര്‍ബോ കുതിപ്പ് തുടരുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്

#Turbo | മമ്മൂട്ടിയുടെ ടര്‍ബോ കുതിപ്പ് തുടരുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്
May 25, 2024 01:33 PM | By VIPIN P V

മ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ടര്‍ബോ. കേരളത്തില്‍ നിന്ന് ആകെ 11 കോടിയോളം രൂപ ടര്‍ബോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി 6.25 കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു മമ്മൂട്ടിയുടെ ടര്‍ബോ.

മമ്മൂട്ടി നായകനായ ടര്‍ബോയുടെ ആഗോള കളക്ഷനിലും കുതിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പ്രതീക്ഷ. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി.

പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്.

ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.

നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്.

ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്,

പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.

#Mammootty' #turbo #boom #continues, #collection #figures #out

Next TV

Related Stories
#abrahamkoshy | സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

Jun 16, 2024 10:14 PM

#abrahamkoshy | സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

നമ്മള്‍ എതിര്‍ പറഞ്ഞാല്‍ അയാള്‍ ഇനി വേണ്ട എന്ന് പറഞ്ഞ് നമ്മളെ കട്ട് ചെയ്തിട്ട്...

Read More >>
#ShanthivilaDinesh  |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

Jun 16, 2024 03:30 PM

#ShanthivilaDinesh |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

എത്രയോ തവണ മോഹൻലാലിന് തന്റെ വീട്ടിൽ നിന്നും ഭക്ഷണം...

Read More >>
#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

Jun 16, 2024 02:34 PM

#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

സിനിമയില്‍ അവസരം കിട്ടുന്നത് കിടന്നു കൊടുത്തിട്ടാണോ? എന്നായിരുന്നു അവതാരക...

Read More >>
#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

Jun 15, 2024 09:40 PM

#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍...

Read More >>
#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

Jun 15, 2024 08:11 PM

#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

തന്റെ ജീവിതത്തിലൂടെ പെണ്‍കുട്ടികളിലെ ഭയം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ്...

Read More >>
Top Stories