#JojuGeorge | ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍

#JojuGeorge | ബോളിവുഡ് അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്; അനുരാഗ് കശ്യപിന്‍റെ ത്രില്ലറില്‍ പ്രധാന റോളില്‍
May 20, 2024 01:28 PM | By VIPIN P V

മുപ്പത് വര്‍ഷത്തോളമായി സിനിമയിലുണ്ടെങ്കിലും ജോജു ജോര്‍ജില്‍ ഇത്ര ഗംഭീരനായ ഒരു നടനുണ്ടെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത് 2018 ല്‍ പുറത്തിറങ്ങിയ ജോസഫ് ആണ്.

പിന്നീട് അദ്ദേഹത്തിലെ അഭിനേതാവിന്‍റെ ആഴവും പരപ്പും അളക്കുന്ന നിരവധി വേഷങ്ങള്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജോജു ഇതിനകം അഭിനയിച്ചു.

ഇപ്പോഴിതാ ആ പ്രകടന മികവിന് മറ്റൊരു അംഗീകാരം കൂടി ലഭിക്കുകയാണ്. ഒരു പ്രമുഖ സംവിധായകന്‍റെ ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജോജു ജോര്‍ജ്.

മലയാളികള്‍ക്കും പ്രിയങ്കരനായ സംവിധായകന്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജോജു ഹിന്ദി സിനിമയിലേക്ക് എത്തുന്നത്.

ബോബി ഡിയോള്‍ നായകനാവുന്ന ചിത്രത്തില്‍ സാനിയ മല്‍ഹോത്ര, സബ ആസാദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.

സിനിമ സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

മറ്റ് ശ്രദ്ധേയ ചിത്രങ്ങളും ജോജുവിന്‍റേതായി പുറത്തെത്താനുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് അദ്ദേഹം സംവിധായകനായി അരങ്ങേറുന്ന പണി എന്ന ചിത്രമാണ്. ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.

ചിത്രത്തിന്‍റെ റിലീസ് ഉടന്‍ ഉണ്ടാവും. ജോജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനും സൂര്യ നായകനാവുന്ന തമിഴ് ചിത്രത്തിനും ശേഷം ആയിരിക്കും പണിയുടെ റിലീസ്.

സൂര്യ ചിത്രത്തിൽ ഉടന്‍ ജോയിൻ ചെയ്യും ജോജു ജോര്‍ജ്. അതേസമയം അനുരാഗ് കശ്യപിന്‍റെ അവസാന ചിത്രം കെന്നഡി ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ കൈയടി നേടിയിരുന്നു. ഈ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

#JojuGeorge #debut #Bollywood; #AnuragKashyap #thriller #leadrole

Next TV

Related Stories
22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; 'ആശകൾ ആയിരം' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Jul 7, 2025 05:37 PM

22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒന്നിക്കുന്നു; 'ആശകൾ ആയിരം' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന "ആശകൾ ആയിരം" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി....

Read More >>
മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ ?

Jul 7, 2025 11:14 AM

മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ ?

മലയാള സിനിമാ വ്യവസായം ഇന്ന് ഭരിക്കുന്നത് സംഘ പരിവാർ താലീബാനിസമോ...

Read More >>
'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള രാജു

Jul 7, 2025 11:09 AM

'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള രാജു

'ഇവന് ഭ്രാന്താണ്, ടിനിയെ അവർ കല്ലെറിയും, ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'; മണിയൻപിള്ള...

Read More >>
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall