logo

പതിനെട്ട് വർഷവും ദേ മാവേലി കൊമ്പത്ത് മുടങ്ങാതെ പുറത്തിറക്കി; അത് നിർത്താനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

Published at Aug 17, 2021 05:54 PM പതിനെട്ട് വർഷവും ദേ മാവേലി കൊമ്പത്ത് മുടങ്ങാതെ പുറത്തിറക്കി; അത് നിർത്താനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

മിമിക്രി ലോകത്ത് നിന്നും മലയാള സിനിമയിലെ ഉന്നതങ്ങളിലേക്ക് എത്തിയവരാണ് ദിലീപും നാദിര്‍ഷയും. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടര്‍ന്ന് പോവുകയാണ്.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓണം എന്ന് പറഞ്ഞാല്‍ ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് എന്നിങ്ങനെയുള്ള പരിപാടികള്‍ കണ്ടായിരുന്നു. പിന്നീടത് നിര്‍ത്തി പോയെങ്കിലും വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചു.

എത്രയോ വര്‍ഷങ്ങളോളം മുടങ്ങാതെ പുറത്തിറങ്ങിയെങ്കിലും മാവേലി കൊമ്പത്ത് നിര്‍ത്താനുള്ള കാരണത്തെ കുറിച്ച് നാദിര്‍ഷ ഇപ്പോള്‍ തുറന്ന് പറയുകയാണ്.


വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഓണക്കാലത്ത് ഹിറ്റ് പരിപാടി പുറത്തിറങ്ങിയതും പിന്നെ മറ്റൊന്നിലേക്ക് മാറിയതിനെകുറിച്ചും നാദിര്‍ഷ പറയുന്നത്. 

'പതിനെട്ട് വര്‍ഷവും ദേ മാവേലി കൊമ്പത്ത് മുടങ്ങാതെ പുറത്തിറക്കി. ആദ്യം ഓഡിയോ കാസറ്റിലായിരുന്നു. പിന്നീട് സി ഡി യും വിസിഡിയും ചെയ്തു. അവസാനത്തെ മൂന്നാല് വര്‍ഷം വിഷ്വല്‍ ായിരുന്നു.

ആദ്യ കാലത്ത് ദേ മാവേലി കൊമ്പത്ത് ഇറങ്ങുമ്പോള്‍ കോപ്പി എടുത്ത് പ്രചരിപ്പിക്കുന്നവരെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു. പിന്നീട് വ്യാജ സി ഡി ക്കാര്‍ ആയി ശല്യം.

കാലം മാറിയപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വരവ് ഈ വ്യവസായത്തെ സാമ്പത്തിക നഷ്ടത്തിലാക്കി. വീഡിയോ ഇറക്കിയാല്‍ അടുത്ത മണിക്കൂറില്‍ സംഗതി യൂട്യൂബില്‍ വരും. ഒപ്പം ചാനലുകളില്‍ കോമഡി പരിപാടികളും കൂടി വന്നു. 

അതോടെയാണ് അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചത്. അവസാനമായപ്പോഴെക്കും ചെലവും കൂടിയിരുന്നു. വീഡിയോ ഒക്കെ ചെയ്ത് തുടങ്ങിയപ്പോള്‍ അത് ഇരട്ടിയായി.

തുടര്‍ന്ന് പോകാവുന്ന അവസ്ഥ ആയിരുന്നില്ല. തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴെക്കും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി.

ഞങ്ങള്‍ക്കതിന്റെ ഗുണം കിട്ടിയതുമില്ല. എങ്കില്‍ പിന്നെ നമുക്ക് സ്വയം ചെയ്താലെന്താ എന്ന ആലോചനയില്‍ നിന്നാണ് ദേ മാവേലി കൊമ്പത്തിന്റെ തുടക്കം.

അങ്ങനെ 1994 ല്‍ ദേ മാവേലി കൊമ്പത്ത് ആദ്യ ഭാഗം എത്തി. ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമ തേന്മാവിന്‍ കൊമ്പത്ത് ല്‍ നിന്നാണ് ദേ മാവേലി കൊമ്പത്ത് എന്ന പേരുണ്ടായത്.

ഓരോ വര്‍ഷവും അതാത് വര്‍ഷത്തെ ഒരു വിജയ സിനിമയുടെ പാരഡി പേര് നല്‍കി കാസറ്റ് ഇറക്കാം എന്നായിരുന്നു ഉദ്ദേശം. ഞാനും അബിയും ദിലീപുമായിരുന്നു പിന്നണിയില്‍.

കാസറ്റ് ഹിറ്റായതോടെ അടുത്ത വര്‍ഷവും ഈ പേര് തന്നെ മതിയെന്നായി എല്ലാവരും. കാസറ്റ് കടക്കാരും അത് തന്നെ പറഞ്ഞു. ജയസൂര്യ ദേ മാവേലി കൊമ്പത്തില്‍ പങ്കെടുക്കാന്‍ കൊതിച്ചിരുന്നുവെന്ന് പിന്നീട് അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

സൂപ്പര്‍ സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ കൊതിക്കും പോലെയാണ് അക്കാലത്ത് മിമിക്രിക്കാര്‍ ദേ മാവേലി കൊമ്പത്തില്‍ പങ്കെടുക്കാന്‍ കൊതിച്ചിരുന്നത്. 

De Maveli has been releasing the horn continuously for eighteen years; Nadirsha about the reason it was stopped

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories