എനെ്‌റെ ഇന്‍സ്റ്റ പ്രൊഫൈലില്‍ നിന്ന് വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയക്കരുത്-നസ്രിയ

എനെ്‌റെ ഇന്‍സ്റ്റ പ്രൊഫൈലില്‍ നിന്ന് വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയക്കരുത്-നസ്രിയ
Oct 4, 2021 09:49 PM | By Truevision Admin

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള  നടി നസ്രിയ ഫഹദിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. വിവാഹ ശേഷം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മോളിവുഡില്‍ വീണ്ടും സജീവമായത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. പിന്നാലെ ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിരുന്നു. അഭിനയത്തിനൊപ്പം നിര്‍മ്മാതാവായും തിളങ്ങി താരം. കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍, സീ യൂ സൂണ്‍ തുടങ്ങിയ സിനിമകളില്‍ നിര്‍മ്മാതാവായി നസ്രിയ എത്തിയിരുന്നു. 


തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്. നസ്രിയയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേ സമയം നസ്രിയയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 


ഇപ്പോള്‍ ഇതാ ഇത്തവണ തന്‌റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടതായി ആരാധകരെ അറിയിച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. പ്രൈാഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും ദയവായി മെസേജുകള്‍ക്ക് മറുപടി അയയ്ക്കരുതെന്നും നസ്രിയ പറഞ്ഞു.ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൈാഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു. കുറുച്ചുദിവസം എനെ്‌റെ ഇന്‍സ്റ്റ പ്രൊഫൈലില്‍ നിന്ന് വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി എന്നും നസ്രിയ പറഞ്ഞു.

Please do not reply to messages coming from my insta profile - Nazriya

Next TV

Related Stories

Jan 5, 2026 03:31 PM

"പ്രതിസന്ധികളിൽ ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ"; 'സർവ്വം മായ'യുടെ വിജയത്തിൽ നിവിൻ പോളി

'സർവ്വം മായ'യുടെ വിജയത്തിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ...

Read More >>

Jan 5, 2026 11:25 AM

"ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു": മനസ്സ് തുറന്ന് വീണ നായർ

ബിഗ് ബോസല്ല വില്ലൻ, ആ തീരുമാനം മറ്റൊന്നായിരുന്നു"-മനസ്സ് തുറന്ന് വീണ...

Read More >>
Top Stories










News Roundup