പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന സസ്പെൻസ് ത്രില്ലർ ഉടുമ്പ് ടീസര്‍ പുറത്തിറങ്ങി.പൃഥ്വിരാജ് സുകുമാരന്‍റേയും ഉണ്ണി മുകുന്ദന്‍റേയും ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.ചിത്രത്തിൽ സെന്തില്‍ കൃഷ്ണ, അലൻസിയർ, ഹരീഷ് പേരടി, സാജൽ സുന്ദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.പുതുമുഖ താരം എയ്ഞ്ചലീനയാണ് നായിക.

24 മോഷന്‍ ഫിലിംസും കെ.റ്റി. മൂവി ഹൗസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവരാണ് ഒരുക്കുന്നത്. ക്യാമറമാന്‍ രവിചന്ദ്രനാണ്.

സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ സിനിമയുടെ ലൈൻ പ്രൊഡ്യൂസറാവുന്നു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ്, ശക്തി ശരവണൻ എന്നിവർ ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.
Suspense thriller Udumba teaser released






























.jpeg)
.jpeg)
.png)
.png)