മാസ്സായി മാസ്റ്റര്‍;ആദ്യ ദിനം തന്നെ റെക്കോര്‍ഡ്‌

മാസ്സായി മാസ്റ്റര്‍;ആദ്യ ദിനം തന്നെ റെക്കോര്‍ഡ്‌
Oct 4, 2021 09:49 PM | By Truevision Admin

മാസ്സായി  വിജയിയുടെ മാസ്റ്റര്‍ തീയേറ്ററുകളില്‍ വന്‍ വിജയം നേടി. ആദ്യ ദിനം തന്നെ മാസ്റ്ററിന് റെക്കാർഡ് കളക്ഷൻ നേടാനായി. ഒറ്റ ദിവസത്തെ പ്രദർശനം കൊണ്ട് സിനിമയുടെ വിതരണക്കാർക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തീയറ്റർ ഉടമകൾ പറയുന്നത്. ലോകമെമ്പാടും മാസ്റ്ററിന് വൻ വരവേൽപ്പ് ലഭിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് .മാസ്റ്റർ സിനിമ രജനീകാന്തിന്റെ ‘2.0’ മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 


ആദ്യ ദിവസം തന്നെ മാസ്റ്റ‍ര്‍ ഓസ്‌ട്രേലിയയിൽ റെക്കോർഡ് സൃഷ്ടിച്ചു. കേരളത്തിലെ തീയറ്ററുകളിലും  ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 


സോഷ്യല്‍ മീഡിയയില്‍ എങ്ങും മാസ്റ്റര്‍ വിശേഷങ്ങളാണ്. ആവേശം നിറച്ച ആദ്യ പകുതിയും കിടിലന്‍ ഇന്റര്‍വല്‍ പഞ്ചുമാണ് മാസ്റ്ററിന്റെ സവിശേഷതയെന്നാണ് ആരാധകര്‍ പറയുന്നത്. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ മാസ്റ്ററിലൂടെ ഒരു മാസ് ബ്ലോക്ക്ബസ്റ്റര്‍ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Massai Master; Record on the first day

Next TV

Related Stories
 എന്നും ഓർമ്മകളിൽ.'പ്രിയ ഗുരുനാഥൻ എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

Dec 25, 2025 07:31 PM

എന്നും ഓർമ്മകളിൽ.'പ്രിയ ഗുരുനാഥൻ എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

മമ്മൂട്ടി, എം.ടി വാസുദേവൻ നായർ, ഓർമ്മദിനം...

Read More >>
2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

Dec 25, 2025 12:37 PM

2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ...

Read More >>
Top Stories










News Roundup