Apr 28, 2024 10:22 AM

മലയാള സിനിമയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടിയായും നിർമാതാവായും സജീവമാണ് സാന്ദ്ര തോമസ്. മലയാളത്തിൽ സ്ത്രീകൾ വളരെ അപൂർവമായി മാത്രമെ സിനിമ നിർമ്മാണത്തിന് ഇറങ്ങാറുള്ളു. അക്കൂട്ടത്തിൽ പെട്ട ചുരുക്കം ചിലരിൽ ഒരാളാണ് സാന്ദ്ര തോമസ്. തൊട്ടതെല്ലാം പൊന്നാക്കുന്ന നിർമാതാവ്. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് സാന്ദ്ര. സാന്ദ്ര മാത്രമല്ല ഭർത്താവ് വിൽസണും മക്കളായ തങ്കക്കൊലുസും പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ്.

മക്കൾക്ക് ഒപ്പമുള്ള സാന്ദ്രയുടെ യുട്യൂബ് വീഡിയോകൾക്ക് ആരാധകർ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ സിനിമാ നിർമാതാവായല്ല രണ്ട് മിടുക്കി പെൺകുഞ്ഞുങ്ങളുടെ അമ്മ എന്ന രീതിയിലാണ് സാന്ദ്രയെ മലയാളികൾ യുട്യൂബ് ചാനലിൽ സജീവമായശേഷം സ്നേഹിച്ചിരുന്നത്. ലോക് ഡൌൺ സമയത്താണ് സാന്ദ്ര സോഷ്യൽമീഡിയയിൽ സജീവമായി നിന്നിരുന്നത്. 

സോഷ്യൽമീഡിയയിൽ വളരെ സജീവമായ സാന്ദ്ര പങ്കിട്ട ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്. അടുത്ത ബന്ധുവിന്റെ മമ്മോദീസ ചടങ്ങിന് പോയപ്പോഴുണ്ടായ വിചിത്രമായ അനുഭവം പങ്കുവെച്ചുള്ളതാണ് സാന്ദ്ര തോമസിന്റെ കുറിപ്പ്. മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവരോട് പള്ളിയിലെ വികാരിയച്ചൻ നൽകിയ നിർദ്ദേശങ്ങളാണ് സാന്ദ്ര തോമസ് പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാനോ അന്യമതസ്ഥർക്ക് നൽകാനോ പാടില്ലെന്നും മൂന്ന് ദിവസം കഴിഞ്ഞ് കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണമെന്നുമൊക്കെയുള്ള വിചിത്രമായ നിർദേശങ്ങൾ കുഞ്ഞിന്റെ ബന്ധുക്കൾക്ക് നൽകി എന്നാണ് സാന്ദ്ര പുതിയ കുറിപ്പിൽ പറയുന്നത്. ഈ നാടിനിത് എന്തുപറ്റി എന്ന് ചോദിച്ചുകൊണ്ടാണ് സാന്ദ്ര ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 

'ഈ നാടിനിത്‌ എന്തുപറ്റി..? ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി. അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു. അവരോടും അവിടെ കൂടിയ ജനങ്ങളോടുമായി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ച് പറഞ്ഞു. കുഞ്ഞിനെ ഇനി മൂന്ന് ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല. ഇനി മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല.

'അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചുവെക്കണം. ഇനി മൂന്ന് ദിവസം കഴിഞ്ഞ് കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ച് സഭ പറയുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം. സ്തോത്രം ഹല്ലേലൂയ്യ.... സഭയും മതവും നീണാൾ വാഴട്ടെ...', എന്നായിരുന്നു സാന്ദ്രയുടെ കുറിപ്പ്. 

സാന്ദ്രയുടെ കുറിപ്പ് വായിച്ചതോടെ നിരവധി പേർ കമന്റുകളുമായി എത്തി.അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകളുണ്ട്. മതങ്ങൾ നമ്മളെ ഭരിക്കാൻ നമ്മൾ അനുവദിക്കാത്തിരുന്നാൽ നമ്മുടെ വരും തലമുറയെങ്കിലും രക്ഷപെടുമെന്നായിരുന്നു ഒരാൾ കുറിച്ചത്. വിശുദ്ധ മൂറോൻ അഭിഷേകം മാമ്മോദീസ ശുശ്രൂഷയിൽ കുഞ്ഞിന് ചെയ്തിട്ടുള്ളത് കൊണ്ടാണ് കുളിപ്പിക്കുന്ന വെള്ളം അശ്രദ്ധമായി ഒഴുക്കരുതെന്ന് പറഞ്ഞത് എന്നായിരുന്നു മറ്റൊരാൾ കുറിച്ച കമന്റ്.

എല്ലാ മതങ്ങളിലും ചിലർ ഇങ്ങനെ ചിലത് അടിച്ചേൽപ്പിക്കും. ലോജിക്കായി ചിന്തിച്ച് നമ്മൾ തന്നെ വേണ്ടത് ചെയ്യുക, കാലങ്ങൾ കഴിയുമ്പോൾ ജനങ്ങൾ മതത്തിലും സഭയിലും നിൽക്കാത്ത കാര്യം എന്താണെന്ന് ചോദിച്ചാൽ ഇതാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. നല്ല നിലാവുള്ള രാത്രിയാണ് ഏറ്റവും അവസാനം സാന്ദ്രയുടെ നിർമാണത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ. 

#sandrathomas #shared #her #experience #she #went #attend #baptism #relatives #baby

Next TV

Top Stories