---
title: "#gopisundar |'മകളാണോ? ഇത് തന്നെയാണോ പണി?', ഗോപീ സുന്ദറിനൊപ്പം ഗ്ലാമറസായി മയോനി; ട്രോളി സോഷ്യല്‍ മീഡിയ"
english_title: "#GopiSundar's #girlfriend's #glamor #talk #social #media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/204636/gopisundars-girlfriends-glamor-talk-social-media"
published_at: "2024-05-11T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f3a35120b4_gopi.jpg"
keywords: []
---

# #gopisundar |'മകളാണോ? ഇത് തന്നെയാണോ പണി?', ഗോപീ സുന്ദറിനൊപ്പം ഗ്ലാമറസായി മയോനി; ട്രോളി സോഷ്യല്‍ മീഡിയ

> **Lead Summary:** പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനിയുടെ ഓഡിയോ ലോഞ്ചും പ്രീമിയറും നടത്തിയത് ലുലു മാളിലായിരുന്നു. 

## Article Content

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. അപ്പന്‍ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനിയുടെ ഓഡിയോ ലോഞ്ചും പ്രീമിയറും നടത്തിയത് ലുലു മാളിലായിരുന്നു. 

മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമാണ് ഗോപീ സുന്ദര്‍ ലുലുമാളിലേക്ക് എത്തിയത്. മയോനി ഗ്ലാമര്‍ വേഷത്തിലായിരുന്നു ഗോപീസുന്ദറിനൊപ്പമെത്തിയത്. ഇത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നതും. ഓഡിയോ ലോഞ്ചിന് എത്തുന്ന ഇരുവരും പരിപാടിയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ്സ് ക്രോപ്പ് ടോപ്പും സ്‌കേര്‍ട്ടുമാണ് മയോനി ധരിച്ചിരിക്കുന്നത് ഗോപീസുന്ദറും സമാനമായ കളര്‍ കോമ്പിനേഷനിലുള്ള ടീഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്.

ഗോപീസുന്ദറിന്റെ പെണ്‍ സുഹൃത്തിന്റെ ഗ്ലാമറിനെക്കുറിച്ച് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ഭാഗത്ത് ചര്‍ച്ച. എന്നാല്‍ മറുഭാഗത്ത് ഗോപീ സുന്ദറിനെ ട്രോളിയാണ് പലരുടെയും കമന്റുകള്‍. 

ഒപ്പമുള്ളത് ഗോപീ സുന്ദറിന്റെ മകളാണോ? ഗോപീ സുന്ദറിന് ഇത് തന്നയാണോ പണി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും ഒരുമിച്ച് കണ്ട് ആളുകള്‍ ചോദിക്കുന്നത്. ഇത് എത്ര മാസത്തേക്ക് ആണെന്നും ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ ഉണ്ടാകും അത് സ്വാഭാവികമാണ്, ആരായാലും അധിക കാലം ഉണ്ടാവില്ല എന്നൊക്കെയാണ് കമന്റുകള്‍. 

നേരത്തെ ഗായിക അമൃത സുരേഷും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇരുവരും വിവാഹം ചെയ്‌തേക്കുമെന്ന് വരെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ഇരുവരും തമ്മില്‍ പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നത്. 

ഇതിന് പിന്നാലെയാണ് മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. മയോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപീസുന്ദര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ജീവിക്കാനും സ്‌നേഹിക്കാനും എന്നെ പഠിപ്പിച്ച ഒരാളുടെ കൂടെയുള്ള സന്തോഷകരമായ നിമിഷങ്ങള്‍ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു ഗോപിസുന്ദര്‍ പോസ്റ്റിട്ടത്. 

ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ആരാണ് മയോനി എന്ന് തിരച്ചില്‍ തുടങ്ങിയത്. പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ശക്തമായി.

എന്നാല്‍ ഇരുവരും പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗോപീ സുന്ദര്‍ വിവാഹിതനായിരുന്ന സമയത്ത് തന്നെ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയ ബന്ധമുണ്ടായിരുന്നത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/204636/gopisundars-girlfriends-glamor-talk-social-media)