---
title: "#mohanlal |  അമ്മയ്ക്കൊപ്പം 'കുഞ്ഞു മോഹൻലാൽ'; മാതൃ ദിനത്തിൽ പോസ്റ്റ്"
english_title: "#Mohanlal #shared #picture #his #mother #Mother's #Day."
publisher: "moviemax.in"
canonical_url: "https://moviemax.in/news/204800/mohanlal-shared-picture-his-mother-mothers-day"
published_at: "2024-05-12T13:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664075df0ffe7_mohanlal.jpg"
keywords: []
---

# #mohanlal |  അമ്മയ്ക്കൊപ്പം 'കുഞ്ഞു മോഹൻലാൽ'; മാതൃ ദിനത്തിൽ പോസ്റ്റ്

> **Lead Summary:** മാതൃ ദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അമ്മയ്ക്ക് മാതൃദിന ആശംസകളും നേർന്നിട്ടുണ്ട്.

## Article Content

മാതൃ ദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം അമ്മയ്ക്ക് മാതൃദിന ആശംസകളും നേർന്നിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് മോഹന്‍ലാലിന്‍റെതായി ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത ചിത്രം.

ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

മോഹൻലാൽ സംവിധാനത്തിലൊരുങ്ങുന്ന ബറോസിനും ആരാധകർ ഏറെയാണ്. അടുത്ത വർഷമായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/204800/mohanlal-shared-picture-his-mother-mothers-day)