---
title: "#YouTuber | റീൽസ് വൈറലാകാൻ റോഡിൽ തോക്കുമായി നൃത്തം; യൂട്യൂബർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് "
english_title: "#Dance #gun #road #reels #viral; #police #file #case #YouTuber"
publisher: "moviemax.in"
canonical_url: "https://moviemax.in/news/204655/dance-gun-road-reels-viral-police-file-case-youtuber"
published_at: "2024-05-11T16:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f4b0da6e62_vv.jpg"
keywords: []
---

# #YouTuber | റീൽസ് വൈറലാകാൻ റോഡിൽ തോക്കുമായി നൃത്തം; യൂട്യൂബർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് 

> **Lead Summary:** **റീ**ൽസ് വൈറലാകാൻ റോഡിൽ തോക്കുമായി നൃത്തം ചെ്യത യൂട്യൂബർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്.

## Article Content

**റീ**ൽസ് വൈറലാകാൻ റോഡിൽ തോക്കുമായി നൃത്തം ചെ്യത യൂട്യൂബർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്.

ലഖ്‌നൗവിലെ തിരക്കേറിയ റോഡിൽ തോക്കുമായെത്തിയ യൂട്യൂബർ സിമ്രാൻ യാദവിനെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

അഭിഭാഷകനായ കല്യാൺജി ചൗധരിയാണ് നടപടി ആവശ്യപ്പെട്ട് യുവതിയുടെ വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തത്.

'ലക്‌നൗവിലെ തെരുവിൽ ഇൻഫ്ലുവൻസർ സിമ്രാൻ യാദവ് തോക്ക് ചൂണ്ടി നിയമവും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

വീഡിയോ വെെറലായതിന് പിന്നാലെ ലക്‌നൗ പൊലീസ് പ്രതികരണവുമായി രംഗത്തെത്തി.

വിഷയത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/204655/dance-gun-road-reels-viral-police-file-case-youtuber)