മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ബാലൻ - ഇന്നേക്ക് 83 വര്‍ഷം

മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ബാലൻ -  ഇന്നേക്ക് 83 വര്‍ഷം
Oct 4, 2021 09:49 PM | By Truevision Admin

ഇന്ന്    ജനുവരി 10. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം ബാലൻ   1938 ൽ ഇതേ ദിവസമണ് റിലീസ് ചെയ്തത് .1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർ സുകാരാൽ തയ്യാർ ചെയ്യപ്പെട്ട   ആദ്യ ശബ്ദ ചിത്രം ബാലൻ  ആണ്. 


 അർദ്ധനാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായിരുന്ന എ.സുന്ദരം പിള്ള 1929-ൽ എഴുതിയ വിധിയും മിസ്സിസ്സ് നായരും എന്ന കഥയെ അടിസ്ഥാനമാക്കി ചിത്രം സംവിധാനം ചെയ്തത് പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് എന്ന എസ്.നെട്ടാണിയാണ്.


മുതുകുളം രാഘവൻ പിള്ള തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി.1937 ആഗസ്റ്റ് 17-ൻ നിർമ്മാണ തുടങ്ങിയ ചിത്രം 1938 ജനുവരി 10-ന് തിയേറ്ററുകളിലെത്തി. കോട്ടക്കൽനാടകസമിതി അംഗമായ കെ. കുഞ്ചു നായർ (കെ.കെ. അരൂർ), എം.കെ. കമലം എന്നിവർ നായികാ-നായകന്മാരായി വേഷമിട്ടു. ബാലനുവേണ്ടി ആദ്യം റെക്കൊർഡു ചെയ്ത ശബ്ദം മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആലപ്പി വിൻസന്റിന്റേതാണ്. "ഹലോ മിസ്റ്റർ!" എന്നായിരുന്നു ഡയലോഗ്. മദ്രാസിലെ ശ്യാമള പിക്ചേഴ്സ് വിതരണം ചെയ്ത ബാലൻ നല്ല സാമ്പത്തികവിജയം നേടി.

Balan, the first sound film in Malayalam - 83 years today

Next TV

Related Stories

Jan 5, 2026 03:31 PM

"പ്രതിസന്ധികളിൽ ദൈവത്തെപ്പോലെ കൂടെനിന്നത് പ്രേക്ഷകർ"; 'സർവ്വം മായ'യുടെ വിജയത്തിൽ നിവിൻ പോളി

'സർവ്വം മായ'യുടെ വിജയത്തിനിടെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നിവിൻ...

Read More >>
Top Stories










News Roundup