#Aadujeevitham|ചെറിയ പെരുന്നാൾ വലുതാക്കി ആടുജീവിതം

#Aadujeevitham|ചെറിയ പെരുന്നാൾ വലുതാക്കി ആടുജീവിതം
Apr 11, 2024 11:59 AM | By Meghababu

 മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന ചിത്രമാണ് ആടുജീവിതം. അതിവേഗത്തിൽ ചിത്രം 100 കോടി കീഴടക്കിയത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു.

പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ വൻ കുതിപ്പാണ് നടത്തുന്നത്. പെരുന്നാളിന് ചിത്രം ഏകദേശം നാല് കോടിയോളം നേടിയെന്നാണ് സിനിമാ ട്രേഡ്‍ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.ആടുജീവിതം ആഗോളതലത്തില്‍ 126 കോടി രൂപയോളം നേടിയെന്നാണ് പുതിയ കളക്ഷൻ കണക്കുകള്‍. സഹാറ മരുഭൂമിയിൽ 2022ൽ പെരുന്നാൾ ആഘോഷിച്ചതിന്റെ ഓർമ്മകൾ സംവിധായകൻ ബ്ലെസി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

വിശാലമായ മരുഭൂമിയിൽ പരവതാനികൾ വിരിച്ച് വിഭവങ്ങൾ നിരത്തി നോമ്പ് തുറക്കുന്നതും നിസ്കരിക്കുന്നതുമൊക്കെ വളരെ സന്തോഷത്തോടുകൂടി ഓർക്കുകയാണ്. വീണ്ടും മറ്റൊരു ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ആടുജീവിതം തിയേറ്ററുകളിൽ നിങ്ങളുടെ ഇടയിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് ബ്ലെസി പറയുന്നത്.

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ആടുജീവിതത്തിന് സംഗീതം നൽകിയത് എ ആർ റഹ്മാനും ബക്ക്​ഗ്രൗണ്ട് സ്കോ‍‍ർ ഒരുക്കിയത് റസൂ‍ൽ പൂക്കുട്ടിയുമാണ്. സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്

#aadujeevitham #made #festival #big

Next TV

Related Stories
അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Nov 17, 2025 10:36 AM

അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'റിവോൾവർ റിങ്കോ' , വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Read More >>
Top Stories










News Roundup






https://moviemax.in/-