#BiggBoss |ബാത്ത് റൂമിൽ വെച്ചുള്ള ജാസ്മിന്റെയും ​ഗബ്രിയുടെയും രഹസ്യം; വെളിപ്പെ‌ടുത്തി ജിന്റോ

#BiggBoss |ബാത്ത് റൂമിൽ വെച്ചുള്ള ജാസ്മിന്റെയും ​ഗബ്രിയുടെയും രഹസ്യം; വെളിപ്പെ‌ടുത്തി ജിന്റോ
Mar 31, 2024 01:22 PM | By Susmitha Surendran

ബി​ഗ് ബോസിന്റെ വീക്കെന്റ് എപ്പിസോ‍ഡ് പുറത്ത് വന്നപ്പോൾ പ്രേക്ഷകരെല്ലാം ഹാപ്പിയാണ്. തങ്ങൾക്ക് പറയാനുള്ളതെല്ലാം മോഹൻലാൽ മുഖം നോക്കാതെ മത്സരാർത്ഥികളോട് പറഞ്ഞെന്ന് ഏവരും പറയുന്നു.

ജാസ്മിൻ, ​ഗബ്രി, രശ്മിൻ തുടങ്ങിയവർക്കാണ് ലാലേട്ടനിൽ നിന്നും കൂടുതൽ ശകാരം കിട്ടിയത്. ജാസ്മിനും ​ഗബ്രിക്കുമെതിരെ ചില ആരോപണങ്ങൾ ജിന്റോയും ഉന്നയിച്ചു. രണ്ട് പേരും ബാത്ത് റൂം മുഖേന രഹസ്യ സംഭാഷണങ്ങൾ നടത്തുന്നുണ്ടെന്നാണ് ജിന്റോ ആരോപിച്ചത്. 


ബാത്ത് റൂമിൽ ഞാൻ കയറിയപ്പോൾ അപ്പുറത്ത് നിന്ന് ഒരു മുട്ട്. ഞാൻ എന്താണെന്നറിയാൻ തിരിച്ച് മുട്ടി. അപ്പുറത്ത് നിന്നും ​ഗബ്രീ എന്ന വിളി വന്നു. എനിക്ക് മിണ്ടാൻ പറ്റില്ല. കാരണം ഞാൻ ​ഗബ്രിയല്ലല്ലോ. പൈപ്പ് തുറന്നിട്ടാൽ പറയുന്നത് കേൾക്കില്ല.

ഇങ്ങനെ സംസാരിക്കാം. ഇക്കാര്യം ചെക്ക് ചെയ്യാൻ താൻ അർജിനോടും മറ്റൊരാളോ‌ടും പറഞ്ഞെന്നും ജിന്റോ വെളിപ്പെടുത്തി. രാവിലെ സംസാരിച്ചാൽ ആരും കേൾക്കില്ല, അത്രയും വലിയ മ്യൂസിക് അല്ലേ എന്നൊക്കെയുള്ള കുറേ ഓപ്ഷൻ എന്നോട് ​ഗബ്രി പറഞ്ഞു. ഇവൻ ആള് കൊള്ളാലോ എന്ന് കരുതി പിന്നാലെ പോയി നോക്കുകയായിരുന്നെന്നും ജിന്റോ തുറന്നടിച്ചു.

ഇതിന് ജാസ്മിൻ മറുപടി നൽകി. ബാത്ത് റൂമിൽ വെച്ച് സംസാരിച്ചാലും കേൾക്കും. ഞാൻ ഒന്ന് രണ്ട് ദിവസം കൂടുമ്പോഴേ കുളിക്കാറുള്ളൂ. ദിവസവും ബാത്ത് റൂമിൽ കയറി അങ്ങനെയാെരു സംഭാഷണം നടത്തേണ്ട കാര്യമില്ല. ബാത്ത് റൂമിൽ കുളിക്കാൻ കയറിയപ്പോൾ ഇവൻ ചുമ്മാ കതകിൽ തട്ടി. രണ്ട് കൊട്ട് വന്നപ്പോൾ തിരിച്ച് കൊട്ടി എടാ ​ഗബ്രി എന്ന് വിളിച്ചതാണെന്നും ജാസ്മിൻ വ്യക്തമാക്കി. 

നോറയും ജാസ്മിനും രശ്മിനും ഒരാഴ്ച ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഇത് ശരിയല്ലെന്നും ജിന്റോ പറഞ്ഞു. മൈക്കില്ലാതെ പലവട്ടം ഇവർ സംസാരിച്ചിട്ടുണ്ട്.

പവർ ടീമിലുള്ള രശ്മിന് തന്റെ പവർ ഉപയോ​ഗിച്ച് ആർക്കൊപ്പവും കിടക്കാം. പുറത്ത് നിന്ന് വൈൽഡ് കാർ‍ഡ് എൻട്രി വന്നാൽ അവരിൽ നിന്നും വിവരങ്ങൾ അറിയാൻ രശ്മിൻ ഇത്തരത്തിൽ ശ്രമിച്ചേക്കും. 

നോറയും രശ്മിനും ഒരു ബെഡിലാണ് കിടക്കുന്നത്. ചോദിച്ചപ്പോൾ രണ്ട് പുതപ്പിലാണ് കിടക്കുന്നതെന്ന് പറഞ്ഞു. ബെഡ് ചെറുതാണ്. അവർക്ക് ഒരു പുതപ്പിനുള്ളിൽ സുഖമായിരുന്ന് സംസാരിക്കാം, രാത്രി മൊത്തം സംസാരിക്കാം.

ഒരു തവണ ഇവർ ശല്യപ്പെടുത്തിയിട്ട് ഉറങ്ങുന്നതായി തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും ജിന്റോ തുറന്നടിച്ചു. ജിന്റോയ്ക്കെതിരെ ഇതിന്റെ പേരിൽ ബി​ഗ് ബോസ് വീട്ടിൽ നിന്നും വിമർശനങ്ങളും വന്നു. 

പുറത്ത് ഞാനും ഇവനും തമ്മിൽ എന്തെങ്കിലുമുണ്ടെന്ന ഇമേജുണ്ടെങ്കിൽ അവർക്ക് ഏതൊക്കെ തരത്തിൽ ഇത് വളച്ചൊടിക്കാം. ജിന്റോ പറഞ്ഞത് ശരിയായില്ലെന്നും ജാസ്മിൻ കരഞ്ഞ് കൊണ്ട് പറഞ്ഞു. ജിന്റോയെ രൂക്ഷമായി ​ഗബ്രി വിമർശിച്ചു. തനിക്ക് നുണകൾ പറയാൻ നാണമുണ്ടോ എന്നാണ് ജിന്റോയോ​ട് ​ഗബ്രി ചോദിച്ചത്. ഇത് ഇരുവരും തമ്മിൽ ചെറിയ വാക്കേറ്റത്തിനും ഇടയാക്കി. 

#Jasmine #Gabry's #secret #bathroom #Jinto

Next TV

Related Stories
'വീണ്ടും ഞാൻ വിവാഹം കഴിക്കും, ആർക്ക് വേണ്ടിയും നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക'; മനസ് തുറന്ന് മഹീന

Nov 18, 2025 12:57 PM

'വീണ്ടും ഞാൻ വിവാഹം കഴിക്കും, ആർക്ക് വേണ്ടിയും നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക'; മനസ് തുറന്ന് മഹീന

വിവാഹമോചനത്തെ കുറിച്ച് മഹീന, റാഫിയുമായി പിരിഞ്ഞതിന് കാരണം , മഹീ വീണ്ടും...

Read More >>
'ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും, നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി'; ആദിലനൂറയെ വിളിച്ചില്ലെന്ന് ഫൈസൽ , പിന്നാലെ വിമർശനം

Nov 18, 2025 12:05 PM

'ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും, നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി'; ആദിലനൂറയെ വിളിച്ചില്ലെന്ന് ഫൈസൽ , പിന്നാലെ വിമർശനം

മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ ഗൃഹപ്രവേശനം, ചർച്ചയായി ആദിലനൂറ ക്ഷണം, ഫൈസൽ നൽകിയ...

Read More >>
'നല്ലൊരു ചീത്തപ്പേര്  ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

Nov 17, 2025 12:16 PM

'നല്ലൊരു ചീത്തപ്പേര് ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

സുധിലയം , കൊല്ലം സുധിയുടെ വീടിന് സംഭവിച്ചത്, രേണു സുധി വീടിനെ കുറിച്ച്...

Read More >>
Top Stories










News Roundup






GCC News