ശശി ടിക്കയുടെ സംവിധാനത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം സിനിമയാകുന്നു

ശശി ടിക്കയുടെ സംവിധാനത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം സിനിമയാകുന്നു
Oct 4, 2021 09:49 PM | By Truevision Admin

മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെ  വീരമൃത്യു വരിച്ച  എൻഎസ്‌ജി കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്‍ണൻ ജീവിതം സിനിമയാകുകയാണ്.

അദിവി ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധാനം ശശി ടിക്കയാണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മഹേഷ് ബാബു പുറത്തുവിട്ടിരിക്കുന്നു. മികച്ച സിനിമയായിരിക്കും ഇതെന്ന് മഹേഷ് ബാബു പറയുന്നു. മേജര്‍ എന്നാണ് സിനിമയുടെ പേര്.


മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്‍ണന് രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു.  ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നതില്‍ സന്തോഷമുണ്ടെന്ന് മഹേഷ് ബാബു പറഞ്ഞു.

സിനിമയ്‍ക്കായി അദിവിയുടെ തയ്യാറെടുപ്പുകളുടെ വീഡിയോ പുറത്തുവിട്ടിരുന്നു. സിനിമ പ്രഖ്യാപിച്ചതുമുതല്‍ വലിയ ചര്‍ച്ചയായിരുന്നു.

സോണി പിക്ചേഴ്‍സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ റെ ജിഎംബി എന്റർടൈൻമെന്റ്,എ പ്ലസ് എസ് മൂവീസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

മുംബൈയില്‍ 2008 നവംബര്‍ 26ന് ആയിരുന്നു പാക്കിസ്ഥാൻ ഭീകരാവാദ സംഘടനയായ ലക്ഷര്‍ ഇ തൊയ്‍ബ ആക്രമണം നടത്തിയത്.

The life of Major Sandeep Unnikrishnan is becoming a movie. Adivi plays the lead role in the film.

Next TV

Related Stories
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Dec 3, 2025 07:28 AM

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, യുവനടിയുടെ പരാതി, കേസെടുത്ത് പൊലീസ്...

Read More >>
Top Stories