'എല്ലാം ശരിയാകും' ആസിഫലിക്ക് നായികയായി രജിഷ വിജയന്‍

'എല്ലാം ശരിയാകും' ആസിഫലിക്ക്  നായികയായി രജിഷ വിജയന്‍
Oct 4, 2021 09:49 PM | By Truevision Admin

 ജിബു ജേക്കബ്  ന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ്  'എല്ലാം ശരിയാകും.ചിത്രത്തില്‍  ആസിഫലിയും രജിഷ വിജയനുമാണ് നായികാ നായകൻമാരായി എത്തുന്നത്.

ഡോ. പോള്‍സ് എന്റെര്‍ടൈന്‍മെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനെട്ടിന് ഈരാറ്റുപേട്ടയില്‍ ആരംഭിക്കും.

വെള്ളിമൂങ്ങ ആണ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ജിബു ജേക്കബ് ന്റെ ഒരു ചിത്രം .വെള്ളിമൂങ്ങയില്‍ ആസിഫലി അതിഥിതാരമായി എത്തിയിരുന്നു.

രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിലൂടെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ ഒരു യുവാവിന്റെ കഥ തികച്ചും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണിത്.


സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, തുളസി (മഹാനദി ഫെയിം), ജോര്‍ഡി പൂഞ്ഞാര്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ഹരി നാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം - ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈന്‍ - നിസ്സാര്‍ റഹ്മത്ത്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂര്‍, സ്റ്റില്‍സ് - ലിബിസണ്‍ ഗോപി, അസോസിയേറ്റ് ഡയക്ടര്‍ - രാജേഷ് ഭാസ്‌ക്കരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് ആസിഫലി ജിബു ജേക്കബ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.

The latest movie to be directed by Jibu Jacob is 'Everything will be alright'. Asifali and Rajisha Vijayan will play the lead roles in the movie

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
Top Stories










https://moviemax.in/-