മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനായ ചിത്രമായിരുന്നു സീ യു സൂണ്‍. കൊവിഡ് കാലത്തെ പരിമിതിക്കുള്ളില്‍ വേറിട്ട ദൃശ്യമികവാണ് സിനിമ സമ്മാനിച്ചത് .
ഇപ്പോഴിതാ മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദ് വീണ്ടും നായകന്‍ ആകുകയാണ് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയൻകുഞ്ഞ് എന്നാണ് സിനിമയുടെ പേര്.
നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. എഡിറ്റര്‍ കൂടിയായ മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്.
മലയൻകുഞ്ഞിന്റെ പ്രമേയം എന്തെന്ന് വ്യക്തമല്ല. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രം ഫഹദിന്റേതായി പ്രദര്‍ശനത്തിന് എത്താനുണ്ട്.
Fahadh will play the lead in Mahesh Narayanan's screenplay. Fahad himself informed about this. The name of the movie is Malayankunju