സ്പെയിനിൽ നിന്നുള്ള വിനോദസഞ്ചാരികളായ ദമ്പതികൾ ജാർഖണ്ഡിലെ ദുംക ജില്ലയിൽ വെച്ച് ആക്രമണത്തിന് ഇരയായിരുന്നു. ഏഴു പേർ ചേർന്ന് വിദേശ വനിതയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തങ്ങൾക്ക് നേരിട്ട അനുഭവം ദമ്പതികൾ വീഡിയോയായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിദേശ വനിതയുടെ ഈ വീഡിയോ പങ്കുവെച്ച് സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ‘ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു.
നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇത്തരമൊരു ദുരനുഭവം ആര്‍ക്കും ഒരിടത്തുമുണ്ടാവരുത്’ എന്നാണ് ദുൽഖർ വീഡിയോ പങ്കുവെച്ച് കുറിച്ചത്.
ബൈക്കിൽ ലോകസഞ്ചാരം നടത്തുന്നവരാണ് ഇവർ. നേപ്പാൾ യാത്രയ്ക്ക് മുൻപ് ഇവർ കേരളവും സന്ദർശിച്ചിരുന്നു. ദുംക വഴി ഭഗൽപൂരിലേക്ക് ബൈക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. ‘ഞങ്ങൾ ഇന്ത്യയിലാണ്.
ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് റേപ്പ് ചെയ്തുവെന്നും തങ്ങളെ മര്‍ദിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്നും ഇവർ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല എന്നും കാരണം അവര്‍ക്ക് റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത് എന്നും ഇവർ വ്യക്തമാക്കി.
ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ്’ എന്നുമാണ് ദമ്പതികൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുറിവേറ്റ് രക്തം വരുന്ന ഇരുവരേയും വീഡിയോയിൽ കാണാം.
അർധരാത്രിയോടെ ഹൻസ്ദിഹ മാർക്കറ്റിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ടെന്റ് കെട്ടി ഉറങ്ങുകയായിരുന്നു ദമ്പതികൾ.
ഇതിനിടെ സമീപത്തുണ്ടായിരുന്ന യുവാക്കൾ ടെന്റിലേക്ക് അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു.സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലാണ്.
#devastated #by #news, #no #one #ever #go #through #such #ordeal - #DulquerSalmaan


































