ക്രിക്കറ്റിലും അതുപോലെ തന്നെ അഭിനയത്തിലും സ്പോർട്ട്സിലും തിളങ്ങിയ താരമാണ് ശ്രീശാന്ത്.ക്രിക്കറ്റ് ജീവിതത്തിൽ നിരവധി നേട്ടങ്ങൾ നേടിയെങ്കിലും ചില വിവാദങ്ങളിലും താരം പെട്ടിരുന്നു .
ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ് താരം. മാത്രമല്ല അഭിനയത്തിലും ശ്രീശാന്ത് കഴിവ് തെളിയിച്ചു.
സിനിമകളിൽ നായകനായും വില്ലനായും വരെ താരം വേഷമിട്ടു. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും ലഭിച്ചിരുന്നു.മലയാളം, ഹിന്ദി, കന്നഡ സിനിമകളിൽ ശ്രീശാന്ത് ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ ചെറുപ്പം മുതലേ താൻ മനസ്സിൽ സൂക്ഷിച്ച തന്റെ ഒരു വലിയ ആഗ്രഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് ശ്രീശാന്ത്.
മലയാള സിനിമയുടെ തന്നെ പകരം വെക്കാനില്ലാത്ത പ്രതിഭ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താൻ എന്ന് ശ്രീശാന്ത് നേരുത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോൾ തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മോഹൻലാലിനൊപ്പം ഒരു ആക്ഷൻ ചിത്രം ചെയ്യുക, അല്ലങ്കില് ഒരു ആക്ഷൻ സീനിൽ യെങ്കിലും അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് ശ്രീശാന്ത് പറയുന്നു.
തനിക്കു ഏറ്റവുമിഷ്ടമുള്ള മോഹൻലാൽ ചിത്രങ്ങളിൽ ഒന്ന് ഇരുപതാം നൂറ്റാണ്ട് ആണ് എന്നും രാജാവിന്റെ മകൻ, കിരീടം, മമ്മൂട്ടി അഭിനയിച്ച അമരം എന്നിവയെല്ലാം തന്റെ പ്രീയപ്പെട്ട മലയാള ചിത്രങ്ങൾ ആണെന്നും ശ്രീശാന്ത് പറയുന്നു.
കുട്ടികാലത്ത് കണ്ട ചിത്രങ്ങൾ രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് ഇവയൊക്കെ ആണെന്നും ഈ ആഗ്രഹം അന്ന് മുതൽ തന്റെ കൂടെ കൂടിയത് ആണെന്നും ശ്രീശാന്ത് പറഞ്ഞു.
ടീം ഫൈവ്, അക്‌സർ 2 , ക്യാബറേറ്റ്, കെമ്പെ ഗൗഡ 2 എന്നീ ചിത്രങ്ങളിലാണ് ശ്രീശാന്ത് ഇതുവരെ അഭിനയിച്ചിട്ടുള്ളത്.
ഇവയ്ക്കൊക്കെ മികച്ച പ്രതികരണങ്ങൾ ആണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ളത്. ക്രിക്കറ്റിൽ നിന്ന് കുറച്ച് നാളുകൾ മാറി നിന്ന താരം ഇപ്പോൾ വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണ്.
Sreesanth has excelled in both acting and sports at the same time