logo

മോഹന്‍ലാലും ജഗതിയും തിലകനും തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല ; പ്രിയദര്‍ശന്‍

Published at Aug 1, 2021 11:21 AM മോഹന്‍ലാലും ജഗതിയും തിലകനും തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല ; പ്രിയദര്‍ശന്‍

മലയാളത്തിന് പുറമെ ബോളിവുഡിലും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. മോളിവുഡ് ചിത്രങ്ങളുടെ റീമേക്കുകളുമായിട്ടാണ് സംവിധായകന്‍ ഹിന്ദി സിനിമാ ലോകത്തേക്ക് എത്തിയത്.

മലയാളത്തില്‍ വലിയ വിജയം നേടിയ സിനിമകളെല്ലാം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു.

മലയാളത്തിനും ബോളിവുഡിനും പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഹംഗാമ 2 എന്ന ചിത്രവുമായിട്ടാണ് പ്രിയദര്‍ശന്‍ എത്തിയത്.

മോഹന്‍ലാലിന്‌റെ മിന്നാരം സിനിമയുടെ റീമേക്ക് പതിപ്പാണ് ഹംഗാമ 2. അതേസമയം ഹംഗാമ 2വിന് വന്ന വിമര്‍ശനങ്ങളെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് സംവിധായകന്‍.

ഹംഗാമ 2 കണ്ട പലരും അഭിനേതാക്കളുടെ പ്രകടനം മിന്നാരത്തിലെ അത്ര പോര എന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നുണ്ട് എന്ന് പ്രിയദര്‍ശന്‍ പറയുന്നു. സത്യമാണത്. മലയാളത്തിലെ അഭിനേതാക്കള്‍ മാസ്റ്റര്‍ ആക്ടേഴ്‌സാണ്.

മോഹന്‍ലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല. അതി്‌റെ 20 ശതമാനം കിട്ടിയാല്‍ തന്നെ പടം വിജയമാണ്.

മലയാളിക്ക് ഒരിക്കലും റീമേക്കുകള്‍ ദഹിക്കില്ല. പക്ഷേ അത് പ്രശ്‌നമല്ല, എന്റെ ഓരോ സിനിമയും ബോളിവുഡില്‍ ഹിറ്റായപ്പോഴും മലയാളികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട്.

അതുപോലെ ഹംഗാമ 2വിന് നേരെയും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. പക്ഷേ ഹംഗാമ 2 മലയാളികള്‍ക്ക് വേണ്ടി എടുത്ത സിനിമയല്ല.

അത് ഹിന്ദി സംസാരിക്കുന്ന രാജ്യത്തെ വലിയൊരു ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാനായി എടുത്ത സിനിമയാണത്. അവര്‍ക്കത് ഇഷ്ടമായെങ്കില്‍ സിനിമ വിജയമാണ്.

ഇത്രയും വര്‍ഷം ബോളിവുഡില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതിന്‌റെ കാരണവും സംവിധായകന്‍ പറഞ്ഞു. 80 ശതമാനം സിനിമകളും ബോക്‌സോഫീസില്‍ വിജയിച്ചതുകൊണ്ടാണ് തനിക്ക് ബോളിവുഡില്‍ പിടിച്ചുനില്‍ക്കാനായത്.

സാധാരണനിലയില്‍ തെന്നിന്ത്യയില്‍ നിന്നുളള സംവിധായകരെ വളരാന്‍ ബോളിവുഡ് അനുവദിക്കാറില്ല, ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുമ്പോഴേക്കും അവരെ വന്ന വഴിതിരിച്ച് ഓടിക്കുകയാണ് ബോളിവുഡിന്‌റെ രീതി.

മലയാളം, തമിഴ് ഭാഷകളില്‍ നിന്നുളള സംവിധായകരൊക്കെ അത്തരം അനുഭവങ്ങള്‍ നേരിട്ട് മടങ്ങിയിട്ടിട്ടുണ്ട്. സിനിമകളുടെ വിജയം കൊണ്ട് മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന ഇന്‍ഡസട്രിയാണ് ബോളിവുഡെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

പിന്നെ പഞ്ചാബി, മറാത്തി, യുപി അങ്ങനെ പല ലോബികളുണ്ട് ബോളിവുഡില്‍. ഇങ്ങനെയുളള ഒരു ക്യാമ്പിലും ഞാന്‍ പോയി പെട്ടിട്ടില്ല. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ നടന്മാര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ചു.

അവരൊന്നും ഒരക്കലും എന്റെ കൂടെ വര്‍ക്ക് ചെയ്യാനാവില്ല എന്ന് പറഞ്ഞിട്ടില്ല.അത് എന്‌റെ ഭാഗ്യമായി കാണുന്നു. ബോളിവുഡില്‍ കൂടുതലും റീമേക്ക് ചിത്രങ്ങള്‍ ചെയ്യുന്നതിന്‌റെ കാരണവും സംവിധായകന്‍ പറഞ്ഞു.

റീമേക്ക് ചെയ്ത സിനിമകളെല്ലാം ബോളിവുഡില്‍ വിജയങ്ങളായി. അതുകൊണ്ട് 30ലതികം സിനിമകള്‍ അവിടെ ചെയ്യാന്‍ കഴിഞ്ഞു.

ആക്രോശ്, കഭി ന കഭി, മാലാമാല്‍, വീക്കിലി തുടങ്ങിയ നാല് സിനിമകള്‍ മാത്രമേ ഞാന്‍ ബോളിവുഡില്‍ ഒറിജിനല്‍ സ്‌ക്രിപ്റ്റ് വെച്ച് ചെയ്തിട്ടുളളൂ,. അവ ബോക്‌സ്‌ഫോസീല്‍ അത്ര വിജയമായില്ല. .

പരാജയപ്പെട്ട റീമേക്ക് സിനിമകളെ കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ട് മറ്റൊരു രീതി ഞാന്‍ സ്വീകരിച്ചു. ഏത് സിനിമായണോ അതിനെ ബോളിവുഡ് പ്രേക്ഷകരുടെ സിനിമയാക്കി മാറ്റുക.

അതുവഴി റീമേക്കില്‍ ഒരു കള്‍ച്ചറല്‍ ഷിഫ്റ്റ് നടത്തുക. ഉദാഹരണത്തിന് മണിച്ചിത്രത്താഴ് ഭൂല്‍ ഭൂലയ്യ ആക്കിയപ്പോള്‍ അതിനെ ഒരു രാജസ്ഥാനി പശ്ചാത്തലത്തിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്.

അത് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ സാധിച്ചു. സിനിമ വലിയ ഹിറ്റായി മാറി.

Bollywood does not have the same output as Mohanlal, Jagathy and Thilakan; Priyadarshan

Related Stories
ക്രിട്ടിക്സ് അവാർഡ്, മികച്ച ബാലതാരമായി കൃഷ്ണശ്രീ

Sep 16, 2021 03:06 PM

ക്രിട്ടിക്സ് അവാർഡ്, മികച്ച ബാലതാരമായി കൃഷ്ണശ്രീ

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച്, അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ഫിലിം...

Read More >>
സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്-മറുപടിയുമായി സയനോര

Sep 14, 2021 04:43 PM

സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്-മറുപടിയുമായി സയനോര

ഇതാണ് ഞങ്ങളുടെ രാത്രികളെന്നും കുറിച്ചുകൊണ്ടായിരുന്നു സയനോര അടക്കം എല്ലാവരും തന്നെ വീഡിയോ പങ്കുവെച്ചിരുന്നത്. ഇത്തവണ ആരും തെറ്റിച്ചില്ല എന്ന്...

Read More >>
Trending Stories