(moviemax.in) സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡിതാണ്. ആഹാരം കഴിക്കണമെങ്കിൽ, പരീക്ഷയ്ക്ക് പഠിക്കണമെങ്കിൽ, നാട്ടിലേക്ക് തിരിച്ചു വരണമെങ്കിൽ എന്നിങ്ങനെ വേണ്ട എന്ത് ചെയ്യണമെങ്കിലും റീലിനടിയിൽ തങ്ങളുടെ ഇഷ്ട താരങ്ങൾ കമന്റ് ചെയ്യണം.
റീൽ വൈറലാകുന്നതിന് പിന്നാലെ കമന്റെ ബോക്സിൽ താരങ്ങളുടെ കമന്റും എത്തും. ഇത്തരം ട്രൻഡിംഗ് റീലുകൾക്കിടയിൽ ആൽഫിയ എന്ന പെൺകുട്ടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വന്നതാകട്ടെ ഒന്നല്ല ഒന്നിലധികം താരങ്ങളുടെ കമന്റാണ്.
'മഞ്ഞുമ്മൽ ബോയ്സ്' സിനിമയിലെ ആരെങ്കിലും ഒരാൾ കമന്റ് ചെയ്താലേ താൻ സിനിമ കാണുകയുള്ളു എന്നായിരുന്നു ആൽഫിയ പോസ്റ്റ് ചെയ്തത്. എന്നാൽ ഒരു താരത്തിന്റെ കമന്റ് കാത്തിരുന്ന അൽഫിയയ്ക്ക് ലഭിച്ചതാകട്ടെ ഒരു കൂട്ടം കമന്റുകളാണ്.
ചന്തു സലിം കുമാർ, പറവ ഫിലിംസ്, ജീൻ പോൾ ലാൽ, വിഷ്ണു രഘു തുടങ്ങി മഞ്ഞുമ്മൽ ടീമായി തന്നെ ആൽഫിയയോട് പടം കണാൻ ആവശ്യപ്പെട്ട് കമന്റ് ചെയ്തു. ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ രസകരമായ ഇത്തരം റീലുകളും അതിനുള്ള മറുപടിയുമായി താരങ്ങളും എത്തിയിട്ടുണ്ട്.
ഈ വിഡിയോയ്ക്ക് ടൊവിനോ തോമസ് കമൻറ് ചെയ്താലേ പഠിക്കൂ’ എന്ന പോസ്റ്റിന്, ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ബേസിൽ ജോസഫ് കമന്റ് ചെയ്താൽ നാട്ടിലേക്കു വരാം എന്ന് വിദേശത്ത് ആറ് വർഷമായി ജോലി ചെയ്യുന്ന യുവാവിനുള്ള ബേസിലിന്റെ രസകരമായ മറുപടി ‘മകനേ മടങ്ങി വരൂ’ എന്നായിരുന്നു.
മലയാളത്തിൽ മാത്രമല്ല, വിജയ് ദേവരകൊണ്ട വിഡിയോക്ക് കമൻറ് ചെയ്താൽ ഞങ്ങൾ പരീക്ഷയ്ക്ക് പഠിക്കാം എന്ന പോസ്റ്റിന്, പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയാൽ ഞാൻ നിങ്ങളെ നേരിട്ട് വന്ന് കാണാം എന്ന് വിജയ്‍യും കമന്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇത്തരം വീഡിയോകളാണ് ശ്രദ്ധ നേടുന്നത്.
#ManjummalBoys #watch #movie #comment #Stars #bunch #comments