നയന്‍താര തന്ന ടിപ്പുകള്‍ തുറന്നുപറഞ്ഞ് അനിഖ

നയന്‍താര തന്ന ടിപ്പുകള്‍ തുറന്നുപറഞ്ഞ് അനിഖ
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയില്‍ ബാലതാരമായി എത്തി ഇപ്പോള്‍ ജനഹൃദയം കീഴടക്കി  അനിഖ സുരേന്ദ്രന്‍. തമിഴിലും മലയാളത്തിലും ഒരേ സമയം ഹിറ്റുകള്‍ നേടിയ അനിഖ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പം മൂന്ന് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിദ്ധിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന മലയാള ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ആദ്യം അനിഖയും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചത്.

ചിത്രത്തിലെ ഐ ലവ്വ് യു മമ്മീ എന്ന തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. അതിലെ നയന്‍ - അനിഖ കോമ്പിനേഷനും ഏറെ കൈയ്യടി നേടി. അതിന് കാരണം നയന്‍താര മാത്രമാണെന്നാണ് അനിഖ പറയുന്നത്.

നയന്‍താരയെ പോലൊരു ലേഡി സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്ന് സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കവെ അനിഖ പറഞ്ഞു. ടെന്‍ഷന്‍ മാറാന്‍ നയന്‍താര മാം നന്നായി സഹായിച്ചു.


ഓരോ ഷോട്ടും ഓകെ ആക്കിയാല്‍ ഓരോ ചോക്ലേറ്റ് എന്നായിരുന്നു മാമിന്റെ വാഗ്ദാനം. അങ്ങനെ എന്നെ വളരെ അധികം കൂളാക്കി. ചിത്രത്തിലെ എന്റെ കോസ്റ്റിയൂം മേക്കപ്പുകളിലെല്ലാം മാമിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു- അനിഖ പറഞ്ഞു.

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ നയന്‍താര മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. ഇരുവരും വളരെ അധികം കൂളാണ്. ഭാസ്‌കര്‍ ദ റാസ്‌ക്കലിന് ശേഷം തമിഴില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലും നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചു.


നയന്‍താരയുടെ ബാല്യ കാലം അവതരിപ്പിയ്ക്കുന്ന ഒരു കുഞ്ഞ് വേഷമായിരുന്നു. എന്നാല്‍ അപ്പോഴും നയന്‍താര മാം വളരെ അധികം സഹായിച്ചു. ബോംബ് സ്‌ഫോടന രംഗങ്ങളിലെല്ലാം മാം നന്നായി സഹായിച്ചു എന്ന് ഭാവി നായിക പറയുന്നു.

അജിത്ത് കേന്ദ്ര കഥാപാത്രമായി എത്തിയ വിശ്വസമാണ് അനിഖയും നയന്‍താരയും ഒന്നിച്ച് അഭിനയിച്ച മറ്റൊരു ചിത്രം. നയന്‍താരയുടെ മകളുടെ വേഷം തന്നെയായിരുന്നു വിശ്വാസത്തില്‍ അനിഖയ്ക്ക്. അതോടെ നയന്‍താര മാമുമായി കൂടുതല്‍ സിങ്ക് ആയി എന്ന് അനിഖ സുരേന്ദ്രന്‍ പറഞ്ഞു.

ചുരുക്കം ചില സിനിമകളില്‍ മാത്രമേ അനിഖ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയിച്ച സിനിമകളെല്ലാം തന്നെ മികച്ച വിജയവും ശ്രദ്ധയും നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അനിഖ നടത്തുന്ന ഫോട്ടോഷൂട്ടുകളെല്ലാം പലപ്പോഴും വൈറലാവാറുണ്ട്.

Anikha Surendran is an actress who entered the film industry as a child actress and has now grown into a heroine. Anikha Lady has acted in three films with superstar Nayanthara in Tamil and Malayalam simultaneously

Next TV

Related Stories
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories