---
title: "#nimisha | ഇത് നിന്റെ ജീവിതമാണെന്നാണ് അമ്മ പറഞ്ഞത്, അന്ന് ഞാനൊരുപാട് കരഞ്ഞു; നിമിഷ"
english_title: "#My #mother #said #thisis #your #life #I cried #lot #nimisha "
publisher: "moviemax.in"
canonical_url: "https://moviemax.in/news/187744/my-mother-said-thisis-your-life-i-cried-lot-nimisha-new"
published_at: "2024-02-27T13:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd90cbb7287_nimisha_1.jpg"
keywords: []
---

# #nimisha | ഇത് നിന്റെ ജീവിതമാണെന്നാണ് അമ്മ പറഞ്ഞത്, അന്ന് ഞാനൊരുപാട് കരഞ്ഞു; നിമിഷ

> **Lead Summary:** അഭിനയിച്ച ഭൂരിഭാ​ഗം സിനിമകളിലും ശ്രദ്ധേയ വേഷം ലഭിച്ച നടിയാണ് നിമിഷ സജയൻ. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഉൾപ്പെടെ ശ്രദ്ധേയമായ ഒട്ടനവധി സിനിമകളുടെ ഭാ​ഗമാകാൻ നിമിഷയ്ക്ക് കഴിഞ്ഞു. കരിയറിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണിപ്പോൾ നിമിഷ. ഒരു സിനിമയിലൂടെ ഇത് കാണുമ്പോൾ ഇത് നമ്മളിൽ നിൽക്കും. ചിത്തയിൽ‌ എനിക്കധികം സ്ക്രീൻ സ്പേസ് ഇല്ല. അവസാനത്തെ ക്ലെെമാകസ് ചെയ്യാൻ വേണ്ടിയാണ് സ്ക്രിപ്റ്റിനോട് യെസ് പറഞ്ഞതെന്നും നിമിഷ സജയൻ വ്യക്തമാക്കി.

## Article Content

അഭിനയിച്ച ഭൂരിഭാ​ഗം സിനിമകളിലും ശ്രദ്ധേയ വേഷം ലഭിച്ച നടിയാണ് നിമിഷ സജയൻ. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഉൾപ്പെടെ ശ്രദ്ധേയമായ ഒട്ടനവധി സിനിമകളുടെ ഭാ​ഗമാകാൻ നിമിഷയ്ക്ക് കഴിഞ്ഞു. കരിയറിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണിപ്പോൾ നിമിഷ. ഒരു സിനിമയിലൂടെ ഇത് കാണുമ്പോൾ ഇത് നമ്മളിൽ നിൽക്കും. ചിത്തയിൽ‌ എനിക്കധികം സ്ക്രീൻ സ്പേസ് ഇല്ല. അവസാനത്തെ ക്ലെെമാകസ് ചെയ്യാൻ വേണ്ടിയാണ് സ്ക്രിപ്റ്റിനോട് യെസ് പറഞ്ഞതെന്നും നിമിഷ സജയൻ വ്യക്തമാക്കി.

എന്നാൽ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ‌ ആ കഥാപാത്രം കടന്ന് പോകുന്നത് ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. പക്ഷെ ഇങ്ങനത്തെ പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് അറിഞ്ഞാൽ മതി. ഒരു ആക്ടറെന്ന നിലയിൽ പ്രേക്ഷകർ അത് റിലേറ്റ് ചെയ്യാനാണ് ഞാനാ​ഗ്രഹിക്കുന്നത്. ഏതെങ്കിലും ഒരു സ്ത്രീക്കത് റിലേറ്റ് ചെയ്യാൻ പറ്റുമെന്നും നിമിഷ സജയൻ ചൂണ്ടിക്കാട്ടി. ഒപ്പം സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾ കാര്യമാക്കാറില്ലെന്നും നിമിഷ പറയുന്നു.

എന്നെ ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് ഞാൻ ആരാണ്, എന്താണ് എന്നൊക്കെ അറിയാം. കരിയറിന്റെ തുടക്കത്തിൽ കുറച്ച് ബാധിച്ചു. അത് കുഴപ്പമില്ല മോളെ, അതിൽ നിന്ന് നല്ലത് നോക്കി നീ സ്വീകരിച്ചാൽ മതിയെന്ന് അമ്മ പറയും. അമ്മയും ചേച്ചിയും ചേട്ടനുമാെക്കെ അതിൽ ചിൽ ആണ്. സ്കൂളിൽ താൻ ആവറേജിനേക്കാൾ കുറച്ച് കൂടി പഠിക്കുന്ന കുട്ടിയായിരുന്നു. സ്പോർട്സ് ക്വാട്ടയിലാണ് അഡ്മിഷൻ കിട്ടിയത്. തൊണ്ടിമുതലിലെ പാട്ടൊക്കെ ഇറങ്ങിയപ്പോൾ മമ്മി പോലും ഞെട്ടിപ്പോയി.

നിമ്മി നാണിക്കുന്നു എന്നൊക്കെ പറഞ്ഞെന്നും നിമിഷ ഓർത്തു. താനിന്നത്തെ വ്യക്തിയായി മാറിയതിന് പിന്നിൽ അമ്മയാണെന്നും നിമിഷ പറയുന്നു. മുമ്പ് അമ്മ അന്ധേരിയിൽ ഓഡിഷന് കൊണ്ട് പോയിട്ടുണ്ട്. അന്ന് ഞാൻ ‌ടോം ബോയ് ആയിരുന്നു. ഓഡിഷന് ഒരിക്കലും സെലക്ട് ആയില്ല. പന്ത്രണ്ടാം ക്ലാസിന് ശേഷം ഇത് നിന്റെ ജീവിതമാണ്. നിനക്കിഷ്ടമുള്ളത് ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്. തനിക്ക് ചെറുപ്പം മുതൽ നിയന്ത്രണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിമിഷ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/187744/my-mother-said-thisis-your-life-i-cried-lot-nimisha-new)