#Mammootty | 'ഇങ്ങേരിത് എന്ത് ഭാവിച്ചാ', 'ഇടയ്ക്ക് വരുന്നു ഒരു ഫോട്ടോ ഇടുന്നു സോഷ്യൽ മീഡിയ കത്തിക്കുന്നു'; വീണ്ടും തിളങ്ങി മമ്മൂട്ടി

#Mammootty | 'ഇങ്ങേരിത് എന്ത് ഭാവിച്ചാ', 'ഇടയ്ക്ക് വരുന്നു ഒരു ഫോട്ടോ ഇടുന്നു സോഷ്യൽ മീഡിയ കത്തിക്കുന്നു'; വീണ്ടും തിളങ്ങി മമ്മൂട്ടി
Feb 25, 2024 02:41 PM | By MITHRA K P

(moviemax.in) വീണ്ടും ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയ കത്തിച്ച് നടൻ മമ്മൂട്ടി. കഴിഞ്ഞ ദിവസം നടന്ന 'കാതൽ ദി കോർ', 'കണ്ണൂർ സ്‌ക്വാഡ്' എന്നീ ചിത്രങ്ങളുടെ സക്സസ് സെലിബ്രേഷനിലാണ് നടൻ വൈറ്റും വൈറ്റും അണിഞ്ഞ മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.

പുതിയ ഓരോ ലുക്കിൽ വന്ന് ഞെട്ടിക്കുന്നത് മമ്മൂട്ടിക്ക് പുത്തിരിയല്ല. ഫേസ്ബുക്കിൽ ഫോട്ടോസ് പങ്കുവെച്ചതിന് പിന്നാലെ നിരവധി കമെന്റുകളാണ് എത്തുന്നത്.

'എന്ത് മൊഞ്ച് ആണ് ഇക്ക', 'ലുക്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണ്', 'ഇങ്ങേരിത് എന്ത് ഭാവിച്ചാ', 'ഇടയ്ക്ക് വരുന്നു ഒരു ഫോട്ടോ ഇടുന്നു സോഷ്യൽ മീഡിയ കത്തിക്കുന്നു', 'വല്ലാത്ത ജാതി മനുഷ്യൻ', 'എജ്ജാതി ലുക്ക് ആണ്', എന്നിങ്ങനെ നീളുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

എന്തായാലും പുതിയ ചിത്രങ്ങൾ എപ്പോഴത്തെയും പോലെ ആരാധകർ നെഞ്ചേറ്റിയിരിക്കുകയാണ്. അതേസമയം, മമ്മൂട്ടിയുടെ പുതിയ ചിത്രം 'ഭ്രമയുഗം' 50 കോടി ക്ലബ്ബിൽ ഇടം നേടി. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കളക്ഷനിലും പ്രകടമാണ്.

നിർമ്മാതാവ് ആന്റോ ജോസഫാണ് ഈ വിവരം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്.

#comes #posts #photo #sets #socialmedia #fire #Mammootty #shines #again

Next TV

Related Stories
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
Top Stories










News Roundup