സീരിയല്‍ പ്രേഷകര്‍ക്കും സിനിമ ആസ്വാദകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട നായികയാണ് നീന കുറിപ്പ് . മമ്മുട്ടി ചിത്രത്തിലൂടെയാണ് നീന കുറുപ്പ് സിനിമയിലേക്കു എത്തുന്നത്.
മെഗാസ്റ്റാർ മമ്മുട്ടിയുടെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് ആണ് ആദ്യ സിനിമ .നീന കുറുപ്പ് തന്റെ സിനിമ ജീവിതം അവസാനിപ്പിക്കാനിരിക്കെയാണ് പുതിയൊരു ചിത്രത്തിലേക്ക് ക്ഷണം വരുന്നത്.
സാധാരണ റോളുകൾ പറഞ്ഞ് ചെല്ലുമ്പോൾ രണ്ടാം നിര റോളുകളാകും നീനയ്ക്ക് നൽകുക ഒന്നുകിൽ നടന്റെ അനിയത്തിയായി അല്ലെങ്കിൽ നായികയുടെ കൂട്ടുകാരിയായി ഇങ്ങനെയൊക്കെയുള്ള അവസരങ്ങൾ എന്തായാലും വിളി വന്നതിനാൽ നീന സംവിധായകനെ കാണാമെന്നു കരുതി അവിടെ ചെന്നു.
ഒരു ദിവസം രാത്രിയാണ് നീനാകുറുപ്പ് ലൊക്കേഷനിൽ എത്തുന്നത് സാധാരണ ലഭിക്കാറുള്ള സ്ഥിരം വേഷം പോലെ പ്രാധാന്യമുള്ള വേഷമാകില്ല എന്നു സ്വയം മനസിലുറപ്പിച്ചാണ് നീന ആ ലൊക്കേഷനിൽ എത്തിയതും,
ചെറിയ എന്ത് കാരണം ഉണ്ടായാലും പെട്ടന്നു തന്നെ റോൾ ഉപേക്ഷിച്ച് സ്ഥലം വിടാൻ തയാറായി നിന്ന നീനയോട് പ്രൊഡക്ഷൻ കൺട്രോളർ വന്നു പറഞ്ഞു സംവിധായകൻ തൊട്ടടുത്ത റൂമിൽ ഉണ്ടെന്നും അങ്ങോട്ട് ചെല്ലാനും ആവശ്യപ്പെട്ടു.
പ്രൊഡക്ഷൻ കൺട്രോളറുടെ ഈ വാക്ക് കേട്ട് ദേഷ്യമാണ് വന്നത് രാത്രി സംവിധായകൻ റൂമിലേക്ക് വിളിക്കുന്നത് നല്ല ഏർപ്പാടിനല്ല എന്ന് കരുതി അയാളോട് രണ്ട് വർത്താനം കൂടി പറയാൻ മനസ്സിൽ തോന്നി എന്നിട്ടും മടിച്ചാണെങ്കിലും റൂമിലേക്ക് ചെന്നെന്നും നീന കുറുപ്പ് പറയുന്നു.
പക്ഷെ പേടിച്ചാണ് റൂമിലെത്തിയതെങ്കിലും അവിടെ കണ്ടത് വളരെ പാവങ്ങളായ രണ്ട് സംവിധായകരെയാണ് റാഫിയെയും മെക്കാർട്ടിനെയും.
വിളിച്ച കാര്യം അറിഞ്ഞപ്പോഴാണ് ശരിക്കും ഞാൻ ഞെട്ടുന്നത് യാത്രയൊക്കെ സുഖമായിരുന്നില്ലേ റൂമിൽ അസൗകര്യമൊന്നും ഇല്ലല്ലോ എന്നുമായിരുന്നു ഇവരുടെ ചോദ്യം.
ഇതു കേട്ടപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചു ഇവരുടെ സിനിമയിൽ എന്ത് വേഷമായാലും ചെയ്യും.വർഷങ്ങൾക്കു മുന്നേ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ദിലീപ് സൂപ്പർ ഹിറ്റ് ചിത്രം പഞ്ചാബി ഹൗസിന്റെ ലൊക്കേഷനിൽ വച്ചാണ് നീനകുറിപ്പിന്റെ ഈ രസകരമായ ഈ സംഭവം അരങ്ങേറിയത്. ഈ സിനിമ.ിലെ നീനയുടെ റോൾ ഇന്നും പ്രേക്ഷകർ ഓർക്കുന്നതാണ്.
Nina Kurup will be seen in Megastar Mammootty's Sreedharan's First Thirumuriv