#Bhramayugam | മറുഭാഷാ റിലീസിൽ വൻ നേട്ടവുമായി മമ്മൂട്ടി; 'ഭ്രമയുഗം' തെലുങ്ക് പതിപ്പിന് മാത്രം 94 തിയറ്ററുകൾ

#Bhramayugam | മറുഭാഷാ റിലീസിൽ വൻ നേട്ടവുമായി മമ്മൂട്ടി; 'ഭ്രമയുഗം' തെലുങ്ക് പതിപ്പിന് മാത്രം 94 തിയറ്ററുകൾ
Feb 23, 2024 04:54 PM | By MITHRA K P

(moviemax.in) ലോകമെങ്ങുമുള്ള മലയാളികൾ കൂട്ടത്തോടെ സിനിമാ തിയറ്ററുകളിൽ എത്തിയ മാസമാണ് ഇത്. മൂന്ന് ചിത്രങ്ങളാണ് തുടർച്ചയായി എത്തി തിയറ്ററുകളിൽ ആളെ കൂട്ടിയത്. അതിലൊന്നായിരുന്നു മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം.

ഫെബ്രുവരി 15 ന് ലോകമെമ്പാടും ചിത്രത്തിൻറെ മലയാളം പതിപ്പ് റിലീസ് ചെയ്യപ്പെട്ടിരുന്നു. മലയാളികൾക്ക് പുറമെ മറുഭാഷാ പ്രേക്ഷകരിൽ നിന്നും മലയാളം പതിപ്പിന് സ്വീകാര്യത ലഭിച്ചിരുന്നു.

ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് മലയാളം പതിപ്പ് മറ്റ് സംസ്ഥാനങ്ങളിൽ എത്തിയത്. പിന്നീടാണ് നിർമ്മാതാക്കൾ ഇതരഭാഷാ പതിപ്പുകളുടെ റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിൻറെ തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകളുടെ റിലീസ് ഇന്നാണ്.

ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് മാത്രം ആന്ധ്രയിലെ 94 തിയറ്ററുകളിലാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയെ സംബന്ധിച്ച് ഇതുതന്നെ ഒരു നേട്ടമാണ്. മറ്റ് സംസ്ഥാനങ്ങളിൽ മലയാള സിനിമയുടെ റിലീസ് സാധാരണമാണെങ്കിലും അത് മലയാളികളെ മാത്രം ഉദ്ദേശിച്ചുള്ള റിലീസ് ആണ്.

മറുഭാഷയിൽ ഇത്രയും സ്ക്രീൻ കൗണ്ടോടെയുള്ള റിലീസ് അപൂർവ്വമാണ്. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കിയിരിക്കുന്ന ചിത്രം ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നാണ്.

പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ എന്നാണ് മറ്റൊരു പ്രത്യേകത. 17-ാം നൂറ്റാണ്ടിലെ മലബാർ ആണ് സിനിമയുടെ പശ്ചാത്തലം. കൊടുമൺ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ പാണനായി അർജുൻ അശോകനും പാചകക്കാരനായി സിദ്ധാർഥ് ഭരതനും എത്തുന്നു.

അമാൽഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിലെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.

#Mammootty #huge #success #Foreign #language #release #theaters #Bhramayugam #Telugu #version #alone

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
Top Stories