#TOVINOTHOMAS | ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

#TOVINOTHOMAS |  ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി
Feb 23, 2024 03:58 PM | By Athira V

ടൊവിനോ തോമസ് മലയാളത്തിലെ യുവതാരങ്ങളില്‍ മുൻനിരയിലാണ്. നിരവധി ആരാധകരാണ് ടൊവിനോ തോമസിനുള്ളത്. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനും ടൊവിനോയ്‍ക്ക് സാധിക്കാറുണ്ട്. തന്റെ ഒരു യുവ ആരാധകന് താരം നല്‍കിയ മറുപടിയാണ് പുതുതായി ചര്‍ച്ചയാകുന്നത്.

താഹ ഹസൂനെന്ന ഇൻസ്‍റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവയ്‍ക്കുകയായിരുന്നു ആരാധകൻ. വീഡിയോയ്‍ക്ക് ടൊവിനോ തോമസ് കമന്റിട്ടാല്‍ താൻ പരീക്ഷയ്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തും എന്ന അടിക്കുറിപ്പോടെയായിരുന്നു കൗമാരക്കാരൻ വീഡയോ പോസ്റ്റ് ചെയ്‍ത്. ഇത് ടൊവിനോയുടെ ശ്രദ്ധയില്‍പെട്ടു.

പോയിരുന്ന് പഠിക്ക് മോനേ എന്നായിരുന്നു താരം കമന്റിട്ടത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മികച്ച പ്രതികരണം നേടിയിരുന്നു. നെറ്റ്ഫ്ലിക്സാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്.

അന്വേഷണോദ്യോഗസ്ഥരായ പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കാണ് ടൊവിനൊയുടെ ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. സംവിധായകൻ ഡാര്‍വിൻ കുര്യാക്കോസാണ്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും വലിയ ഒരു ക്യാൻവാസിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നായകൻ ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി (നൻപകൽ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പുതുമുഖങ്ങളാണ് നായികമാരായി വേഷമിട്ടിരിക്കുന്നത്. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച സന്തോഷ് നാരായണൻ സംഗീതം നിര്‍വഹിക്കുന്നു എന്നതും അന്വേഷിപ്പിൻ കണ്ടെത്തുമിനെ വിശേഷപ്പെട്ടതാക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്. മേക്കപ്പ് സജീ കാട്ടാക്കട നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെയാണ്.

#tovinothomas #reply #film #actors #fan

Next TV

Related Stories
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

Apr 30, 2025 09:06 PM

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

അടിനാശം വെള്ളപ്പൊക്കം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

Read More >>
'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

Apr 30, 2025 07:37 PM

'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ...

Read More >>
Top Stories