#dileep | ദിലീപിന്റെ വര്‍ഷമായിരിക്കും ഇത്, പുതിയൊരു പ്രഖ്യാപനം ഉടനെ ഉണ്ടാവും! സന്തോഷ വാര്‍ത്തയുമായി നടന്‍ ദിലീപ്

#dileep |  ദിലീപിന്റെ വര്‍ഷമായിരിക്കും ഇത്, പുതിയൊരു പ്രഖ്യാപനം ഉടനെ ഉണ്ടാവും! സന്തോഷ വാര്‍ത്തയുമായി നടന്‍ ദിലീപ്
Feb 11, 2024 09:28 PM | By Athira V

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദിലീപ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയും കോമഡി ചിത്രങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ ദിലീപിനെ ജനപ്രിയ നടനെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. ഇടയ്ക്ക് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ടതോടെയാണ് ദിലീപിന്റെ കരിയര്‍ മാറി മറിയുന്നത്. 

സിനിമയില്‍ നിന്നും വലിയൊരു ഗ്യാപ്പാണ് ദിലീപിന്റെ ജീവിതത്തിലുണ്ടായത്. നടന്‍ നിരപരാധിയാണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അങ്ങനെയല്ലെന്ന് വാദിക്കുന്നവരുമുണ്ട്. എന്നിരുന്നാലും പുതിയ സിനിമയുടെ പ്രഖ്യാപനവുമായിട്ടാണ് ദിലീപിപ്പോള്‍ എത്തിയിരിക്കുന്നത്. തന്റെ നൂറ്റിനാല്‍പ്പത്തിയൊന്‍പതാമത് ചിത്രം വൈകാതെ വരുന്നുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ടാണ് നടന്‍ എത്തിയത്. 

ഡി 149 എന്ന ക്യാപ്ഷനില്‍ തന്റെ സിനിമയുടെ പേരിന്റെ പ്രഖ്യാപനം ഇന്നുണ്ടാവുമെന്ന് പറഞ്ഞാണ് ദിലീപ് പുതിയൊരു പോസ്റ്റര്‍ പങ്കുവെച്ചത്. വിനീത് കുമാറാണ് സംവിധാനം ചെയ്യുന്നതെന്നും രാജേഷ് രാഘവന്‍ തിരക്കഥ ഒരുക്കുന്നുണ്ടെന്നും മാത്രമേ പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷയും വര്‍ധിച്ചു. ദിലീപ് പോസ്റ്റ് പങ്കുവെച്ച് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ നൂറ് കണക്കിന് കമന്റുകളാണ് വന്നിരിക്കുന്നത്.

'എന്റെ ദിലീപേട്ടാ, നിങ്ങളില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്ന സിനിമ ഞങ്ങള്‍ക്ക് തരൂ (അമാനുഷികത നിങ്ങള്‍ക്ക് ചേരില്ല, സാധാരണക്കാരന്റെ വേഷം ചെയ്യൂ, ജനം നിങ്ങളെ സ്വീകരിക്കും, തീര്‍ച്ച).' എന്നാണ് ഒരു ആരാധകന്‍ ദിലീപിനോട് പറയുന്നത്. മാത്രമല്ല 2024 ദിലീപേട്ടന്റെ വര്‍ഷമായിരിക്കും. അരവിന്ദന്റെ അതിഥികള്‍ക്ക്‌ശേഷം രാജേഷ് രാഘവന്‍ എഴുത്താണ് പുതിയ സിനിമയുടേത്. ഗംഭീരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


എന്തായാലും ദിലീപേട്ടന്‍ സിനിമയില്‍ സെലാക്റ്റീവ് ആയിരിക്കണം. മാക്‌സിമം ലാഗ് കുറക്കുക. ബാന്ദ്ര പോലുള്ള സിനിമ എടുക്കുമ്പോള്‍ ബോറടിപ്പിക്കാത്ത രീതിയില്‍ ചെയ്യാന്‍ ശ്രമിക്കണം. ഞങ്ങള്‍ 150 രൂപ നിങ്ങള്‍ക്ക് തരുമ്പോള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള സിനിമ സെലക്ട് ചെയ്യണം. 

അതുപോലെ ദിലീപ് നായകനായി അഭിനയിച്ച് ഹിറ്റാക്കിയ ചില സിനിമകളുടെ രണ്ടാം ഭാഗം വരണമെന്നുള്ള ആവശ്യം കൂടി ചിലര്‍ പങ്കുവെക്കുന്നുണ്ട്. വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തിലൂടെ തരംഗം സൃഷ്ടിച്ച റണ്‍വേ എന്ന സിനിമയുടെയും അതുപോലെ സിഐഡി മൂസയുടെയുമൊക്കെ രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹമുണ്ടെന്നാണ് പറയുന്നത്. 

പക്ഷേ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ ആ സിനിമകളുടെ തിരക്കഥാകൃത്തിനെ മാറ്റണമെന്ന നിര്‍ദ്ദേശമാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. അല്ലെങ്കില്‍ അവസാനമിറങ്ങിയ സിനിമകളിലെ പോലെ ലാഗ് ഫീല്‍ ചെയ്യുമെന്നാണ് ചിലരുടെ അഭിപ്രായം. ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ ദിലീപിന്റെ തങ്കമണിക്കു വേണ്ടിയും കാത്തിരിപ്പാണെന്നാണ് ചിലര്‍ പറയുന്നത്.

ദിലീപ് വേറിട്ട ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് തങ്കമണി. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ കണ്ട് തന്നെ ആരാധകര്‍ ഞെട്ടിയിരുന്നു. ഒരു നാട് ഇന്നും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്തതും കേരള രാഷ്ട്രീയത്തെ വരെ പിടിച്ചു കുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ദിലീപിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ചൊരു കഥാപാത്രം ആയിരിക്കും തങ്കമണിയിലൂടെ കാണാന്‍ പോകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് ആ സിനിമയും വേഗം തിയേറ്ററുകളില്‍ എത്തിക്കണമെന്ന ആവശ്യമാണ് ഫാന്‍സിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നത്. 

#netizens #reaction #actor #dileep #new #movie #announcement #goes #viral

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-