---
title: "അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ "
english_title: "Anthony Perumbavoor's daughter's consent ceremony was held last Sunday. Mohanlal was present for the first time at the ceremony which was held in compliance with the covid norms"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1809/anthony-perumbavoors-daughters-consent-ceremony-was-held-last-sunday-mohanlal-was-present-for-the-first-time-at-the-ceremony-which-was-held-in-compliance-with-the-covid-norms"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5fcb7be9085a9_mohanlal.jpg"
keywords: []
---

# അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ 

> **Lead Summary:** അനിഷയ്ക്കും എമിലിനും വിവാഹ ആശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍ . കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസമ്മത ചടങ്ങ്.

## Article Content

അനിഷയ്ക്കും എമിലിനും വിവാഹ ആശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍ . കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസമ്മത ചടങ്ങ്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ ആദ്യാവസാനം മോഹന്‍ലാലിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.ഇപ്പോഴിതാ വിവാഹിതരാവാന്‍ പോവുന്ന അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന്, മനസമ്മത ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ് ഇരുകുടുംബങ്ങളും. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്‍റെ അമ്മ സിന്ധു.

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം.ഈ മാസമാണ് വിവാഹം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/1809/anthony-perumbavoors-daughters-consent-ceremony-was-held-last-sunday-mohanlal-was-present-for-the-first-time-at-the-ceremony-which-was-held-in-compliance-with-the-covid-norms)