ഓർമച്ചിത്രം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത് ഏറ്റെടുത്ത് ആരാധകര്‍

ഓർമച്ചിത്രം  പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത് ഏറ്റെടുത്ത് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയിലെ ഇഷ്ടതാരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരത്തിന്റെതായി ഒരുപാട് ചിത്രങ്ങള്‍ ഇല്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് താരം .നടി  എന്നതിലുപരി നല്ലൊരു ഫാഷന്‍ ഡിസൈനറുമാണ് താരം. 

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും  വൈറല്‍ ആവാറുണ്ട് . ഇപ്പോഴിതാ, 20 വർഷം പഴക്കമുള്ളൊരു ഓർമച്ചിത്രം പങ്കുവയ്ക്കുകയാണ് പൂർണിമ.


‘രണ്ടാംഭാവം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു മാഗസിനിൽ അടിച്ചുവന്ന കവർചിത്രമാണ് താരം പങ്കുവച്ചത്. സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രമാണിത്. സുരേഷ് ഗോപി ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘രണ്ടാംഭാവം’.

പൂർണിമയും ലെനയുമായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്.“നോക്കൂ, ഞാനെന്താണ് കണ്ടെത്തിയത് എന്ന്. 2000ൽ എന്റെ രണ്ടാമത്തെ ചിത്രമായ ‘രണ്ടാംഭാവ’ത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രം. ചില ചിത്രങ്ങൾ നിങ്ങളെ ഒരു കൊടുങ്കാറ്റ് പോലെ ബാധിക്കുന്നു,


ആ കാലത്തിലേക്കും ചിന്തകളിലേക്കും വികാരങ്ങളിലേക്കും നിങ്ങളിലേക്കും തിരികെ കൊണ്ടുപോകും. ജീവിതം നിങ്ങളെ എല്ലാം പഠിപ്പിക്കുന്നു! ഈ യാത്രയിലുടനീളം നിങ്ങൾക്ക് എന്തുതോന്നുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പാഠം.

നിങ്ങൾക്ക് എന്തു തോന്നി എന്നതുമാത്രമാണ് ഓർമ്മിക്കപ്പെടുക, അല്ലാതെ ആളുകളോ, സാഹചര്യമോ ചുറ്റുപാടോ അല്ല. അതുകൊണ്ടാണ് നമ്മൾ നമ്മുടെ വികാരങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാകുന്നത്, അതിലൂടെ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കാം,” എന്നാണ് പൂർണിമ കുറിച്ചത്.

Poornima Indrajith is a favorite of Malayalam cinema. Although she does not have a lot of pictures of herself, she is a fan favorite. Apart from being an actress, she is also a good fashion designer

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall