'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ' പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ'  പൃഥ്വിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Oct 4, 2021 09:49 PM | By Truevision Admin

മലയാളികളുടെ പ്രിയപ്പെട്ട നായകനാണ്  പൃഥ്വിരാജ്‌. നടന്‍ എന്നതിലുപരി നല്ലൊരു സംവിധായകന്‍ ആകാനും താരത്തിനു സാധിച്ചിട്ടുണ്ട് . നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

'കരുതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുപ്രിയ മേനോനാണ്. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം.'കൊല്ലും എന്ന വാക്ക് കാക്കും എന്ന പ്രതിജ്ഞ' എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ഡിസംബര്‍ 9ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.


പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും ചിത്രത്തിലുണ്ട്.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. അനിഷ്‌ പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്.

അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ആനന്ദ്‌ രാജേന്ദ്രൻ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്‌.


കോസ്‌റ്റ്യൂം ഇർഷാദ്‌ ചെറുകുന്ന്, മേക്കപ്‌ അമൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ്‌ ദേസം, സ്റ്റിൽസ്‌ സിനാറ്റ്‌ സേവ്യർ, സൗണ്ട്‌ എഡിറ്റ് ഡിസൈൻ അരുൺ വർമ, ഓഡിയോഗ്രഫി രാജകൃഷ്ണൻ, പ്രൊമോഷൻ പൊഫ്ഫാക്റ്റ്യോ.'കോള്‍ഡ് കേസ്' എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

എസിപി സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. തിരുവനന്തപുരത്ത് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം.


The title poster of the movie directed by newcomer Manu Warrier and starring Prithviraj has been released

Next TV

Related Stories
അഡ്ജസ്റ്റ് ചെയ്ത് തരുമോയെന്ന് മണിയൻപിള്ള രാജു ചോദിച്ചു, മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാനാണെന്ന് പറഞ്ഞു, പിന്നീട് വിളിച്ചപ്പോൾ..'

Oct 18, 2025 11:23 AM

അഡ്ജസ്റ്റ് ചെയ്ത് തരുമോയെന്ന് മണിയൻപിള്ള രാജു ചോദിച്ചു, മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാനാണെന്ന് പറഞ്ഞു, പിന്നീട് വിളിച്ചപ്പോൾ..'

അഡ്ജസ്റ്റ് ചെയ്ത് തരുമോയെന്ന് മണിയൻപിള്ള രാജു ചോദിച്ചു, മോഹൻലാലിന്റെ അനിയത്തിയായി അഭിനയിക്കാനാണെന്ന് പറഞ്ഞു, പിന്നീട്...

Read More >>
'യസ് യുവർ ഓണർ അയാം ദി വിറ്റ്നസ്'; ഉണ്ണിക്കണ്ണൻ വിജയ് യെ കണ്ടെന്ന് ഉറപ്പ് വരുത്തി മമിതാ ബൈജു വീഡിയോ

Oct 17, 2025 11:08 AM

'യസ് യുവർ ഓണർ അയാം ദി വിറ്റ്നസ്'; ഉണ്ണിക്കണ്ണൻ വിജയ് യെ കണ്ടെന്ന് ഉറപ്പ് വരുത്തി മമിതാ ബൈജു വീഡിയോ

'യസ് യുവർ ഓണർ അയാം ദി വിറ്റ്നസ്'; ഉണ്ണിക്കണ്ണൻ വിജയ് യെ കണ്ടെന്ന് ഉറപ്പ് വരുത്തി മമിതാ ബൈജു...

Read More >>
ആമിർ അലി മാസ്;  പൃഥ്വിരാജിന്റെ  'ഖലീഫ' ഗ്ലിംപ്‌സ് വീഡിയോക്ക് ഗംഭീര സ്വീകരണം, മണിക്കൂറുകൾക്ക് മുൻപ്  വൺ മില്യൺ കാഴ്ചക്കാർ

Oct 17, 2025 10:32 AM

ആമിർ അലി മാസ്; പൃഥ്വിരാജിന്റെ 'ഖലീഫ' ഗ്ലിംപ്‌സ് വീഡിയോക്ക് ഗംഭീര സ്വീകരണം, മണിക്കൂറുകൾക്ക് മുൻപ് വൺ മില്യൺ കാഴ്ചക്കാർ

ആമിർ അലി മാസ്; പൃഥ്വിരാജിന്റെ 'ഖലീഫ' ഗ്ലിംപ്‌സ് വീഡിയോക്ക് ഗംഭീര സ്വീകരണം, മണിക്കൂറുകൾക്ക് മുൻപ് വൺ മില്യൺ...

Read More >>
നടി അർച്ചന കവി വിവാഹിതയായി

Oct 16, 2025 02:15 PM

നടി അർച്ചന കവി വിവാഹിതയായി

നടി അർച്ചന കവി വിവാഹിതയായി....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall