നോട്ടുമാല അണിഞ്ഞു സ്‌റ്റൈലന്‍ ലുക്കില്‍ പ്രിയ ആനന്ദ് ചിത്രങ്ങള്‍ കാണാം

നോട്ടുമാല അണിഞ്ഞു സ്‌റ്റൈലന്‍ ലുക്കില്‍  പ്രിയ ആനന്ദ്  ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

 എസ്ര എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തില്‍ തുടക്കം കുറിച്ച താരമാണ് പ്രിയാ ആനന്ദ്. ആദ്യ മലയാള ചിത്രം തന്നെ വിന്‍വിജയമാക്കികൊണ്ടാണ് നടി മോളിവുഡില്‍ വരവറിയിച്ചത്.

എസ്രയ്ക്ക് പിന്നാലെ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി, ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലും പ്രിയ അഭിനയിച്ചിരുന്നു. മലയാളത്തില്‍ എത്തുന്നതിന് മുന്‍പ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം തിളങ്ങിയ താരമാണ് പ്രിയാ ആനന്ദ്.

വിവിധ ഇന്‍ഡസ്ട്രികളിലായി ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി എത്തിയിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും എത്തിയ താരമാണ് പ്രിയ. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്.


പ്രിയ ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നോട്ടുമാല അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കിലുളള നടിയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നോട്ട് മാല അണിഞ്ഞുളള മൂന്ന് ചിത്രങ്ങളാണ് പ്രിയ ആനന്ദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.അതേസമയം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. ആദിത്യവര്‍മ്മയ്ക്ക് പിന്നാലെ കന്നഡത്തില്‍ മൂന്ന് സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സുമോ, ജെയിംസ്, ആര്‍ഡിഎക്‌സ് എന്നീ ചിത്രങ്ങളാണ് പ്രിയ ആനന്ദിന്റെതായി വരുന്നത്.സിനിമകള്‍ക്ക് പുറമെ വെബ്‌സീരീസുമായും നടി എത്തുന്നുണ്ട്. ഹിന്ദി വെബ്‌ സീരിസായ എ സിംപിള്‍ മര്‍ഡറിലാണ് നടി അഭിനയിക്കുന്നത്.

2009ല്‍ വാമനന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പ്രിയ.തുടര്‍ന്ന് തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും ബോളിവുഡിലും സജീവമായിരുന്നു നടി.


തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് പ്രിയ ആനന്ദ് സിനിമയില്‍ തിളങ്ങിയത്. പ്രിയ ആനന്ദിന്റെ ആദ്യ മലയാള ചിത്രം എസ്ര അമ്പത് കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പുറത്തിറങ്ങിയ സിനിമ ജയ് കെ ആണ് സംവിധാനം ചെയ്തത്. പൃഥ്വിരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിരുന്നു.രാഹുല്‍ രാജ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

എസ്രയ്ക്ക് പുറമെ രണ്ടാമത്തെ ചിത്രം കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബിലും ഇടംപിടിച്ചു. ഒപ്പം ദിലീപിനൊപ്പമുളള കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രവും പ്രിയ ആനന്ദിന്റെതായി തിയ്യേറ്ററുകളില്‍ വിജയമായി മാറി.

ബി ഉണ്ണികൃഷ്ണനായിരുന്നു ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഈ ചിത്രമൊരുക്കിയത്. ബോളിവുഡില്‍ ശ്രീദേവി മുഖ്യവേഷത്തില്‍ എത്തിയ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലെ കഥാപാത്രവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Priya Anand made her Malayalam debut as Prithviraj's heroine in Ezra. The actress made her Bollywood debut with her first Malayalam film

Next TV

Related Stories
'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

Nov 5, 2025 04:10 PM

'മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യം, മറുപടി പാട്ടിലൂടെ നല്‍കും'; റാപ്പർ വേടന്‍

റാപ്പർ വേടന്‍, സജിചെറിയാന് മറുപടി , സംസ്ഥാന ചലച്ചിത്ര അവാർഡ്...

Read More >>
'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

Nov 4, 2025 02:16 PM

'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം, അവാർഡ് വിവാദം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , സംവിധായകൻ വിനയൻ...

Read More >>
'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

Nov 4, 2025 01:29 PM

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം...

Read More >>
ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

Nov 4, 2025 11:30 AM

ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

ആര്യ ബഡായി ഗർഭിണി, ആര്യ സിബിൻ ജീവിതം, ആര്യ പിഷാരടി കോമ്പോ, ധർമജൻ ആര്യ സിനിമ...

Read More >>
Top Stories










News Roundup






https://moviemax.in/-