ഗര്‍ഭകാലം ആഘോഷമാക്കുന്ന നിങ്ങള്‍ എനിക്ക് വേണ്ടി ഇതുകൂടി ചെയ്യുമോ.........? പേളിയുടെ പോസ്റ്റ്‌ വൈറല്‍

ഗര്‍ഭകാലം ആഘോഷമാക്കുന്ന നിങ്ങള്‍ എനിക്ക് വേണ്ടി ഇതുകൂടി ചെയ്യുമോ.........? പേളിയുടെ പോസ്റ്റ്‌ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

 മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയായിരുന്നു പേളി എല്ലാവരുടെയും ഇഷ്ടതാരമായത്. ബിഗ് ബോസില്‍ എത്തിയ ശേഷമുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും ഇപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ്. ലോക്ഡൗണ്‍ കാലമാണ് ഗര്‍ഭിണിയായ വിവരം നടി എല്ലാവരെയും അറിയിച്ചിരുന്നത്.അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആദ്യത്തെ കണ്‍മണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നായിരുന്നു പേളിയും ശ്രീനിഷും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.


തുടര്‍ന്ന് പേളിയുടെ ഗര്‍ഭകാല വിശേഷങ്ങളെല്ലാം ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പേളി പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നിരവധി ട്രോളുകളും ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു.

അതേസമയം തന്റെ ഗര്‍ഭകാല വിശേഷങ്ങള്‍ വാര്‍ത്തയാക്കുന്നതിനെ കുറിച്ച് പേളി മാണിയുടെതായി വന്ന പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഞാന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എന്റെ ഗര്‍ഭകാലത്തെ കുറിച്ചുളള വാര്‍ത്തകള്‍ക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട് നന്ദി.

പക്ഷേ നിങ്ങള്‍ക്ക് നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ സിനിമയായ ലുഡോയെയും പ്രൊമോട്ട് ചെയ്യാനാകുമോ. ഇതെന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. ഇതെ ആവേശം അവിടെയും കാണിച്ചാല്‍ വലിയ സഹായകമാകും എന്നായിരുന്നു പേളി കുറിച്ചത്.


കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൂഡോ ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമ കണ്ടവരെല്ലാം തന്നെ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പങ്കുവെച്ചത്.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തില്‍ പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയവരാണ് പേളിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.ബിഗ് ബോസില്‍ പങ്കെടുത്ത സമയത്താണ് പേളിക്ക് ബോളിവുഡ് ചിത്രത്തില്‍ അവസരം ലഭിച്ചത്.

ലൂഡോയില്‍ ഷീജ തോമസ് എന്ന മലയാളി നേഴ്‌സായിട്ടാണ് നടി എത്തുന്നത്. ലൂഡോയിലെ പേളിയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

വിവാഹ ശേഷം മിനിസ്‌ക്രീന്‍ രംഗത്ത് വീണ്ടും തിരിച്ചെത്തിയിരുന്നു പേളി. പേളിക്കൊപ്പം ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

Pelly Mani is the favorite star of the Malayalee audience. Pel became popular through reality shows like Defor Dance

Next TV

Related Stories
'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

Jan 29, 2026 11:42 AM

'കളം നിറയാൻ ‘ഡർബി’ എത്തുന്നു; ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ

ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ കംപ്ലീറ്റ് എന്റെർറ്റൈനെർ ...

Read More >>
'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

Jan 29, 2026 11:15 AM

'സ്ക്രാച്ച് വീണത് എന്റെ ഹൃദയത്തിലാണ്, നീയൊക്കെ നരകത്തിൽ പോകും'; റോഡിലെ 'എയറോപ്ലെയ്ൻ' ഡ്രൈവർമാരെ ട്രോളി ബിഗ് ബോസ് താരം നെവിൻ

നെവിൻ കാപ്രേഷ്യസ് ഓവർടേക്കിംഗ് വിമർശനം, റോഡ് സേഫ്റ്റി വീഡിയോ, നെവിൻ കാപ്രേഷ്യസ് ബിഗ്...

Read More >>
'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

Jan 28, 2026 04:24 PM

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ രംഗത്ത്

'ഹരീഷിന് പിന്നിൽ ആരോ ഉണ്ട്'; പണം നൽകാനുണ്ട്, പക്ഷേ 20 ലക്ഷമല്ല; ഹരീഷ് കണാരനെതിരെ ബാദുഷ...

Read More >>
സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

Jan 28, 2026 02:50 PM

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ...

Read More >>
Top Stories










GCC News