തമിഴ് നാടിന് അടുത്തിടെ വലിയ ഒരു ദുരിതമാണ് നേരിട്ടത്. മിഗ്‍ജാമ് ചുഴലിക്കാറ്റും മഴയുമായിരുന്നു ചെന്നൈയില്‍ ദുരിതം വിതച്ചത്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം വെള്ളക്കെട്ടിലായി. അതിനാൽ പലരും സഹായവുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ദുരിതം മറികടക്കാൻ സര്‍ക്കാരിന് സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ശിവകാര്‍ത്തികേയൻ.
സര്‍ക്കാരിന് താരം 10 ലക്ഷം രൂപ നല്‍കിയെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനാണ് അറിയിച്ചത്. നേരത്തെ കാര്‍ത്തിയും സൂര്യയും അടക്കമുള്ളവരും സഹായവുമായി രംഗത്ത് എത്തിയിരുന്നു. ദുരിത ബാധിതരെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയ വിജയിയുടെ കുറിപ്പും ചര്‍ച്ചയായിരുന്നു.
#floodrelief #Sivakarthikeyan #handedover #10 lakhs #government