റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത നടിയാണ് വിൻസി അലോഷ്യസ്. ഒട്ടും ആർട്ടിഫിഷ്യൽ അല്ലാത്ത, കഥാപാത്രങ്ങളെ അതി തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടിയ നടി ഒടുവിൽ സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ വിൻസി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ സ്ത്രീധനത്തിനെതിരെ താരം പങ്കുവച്ചൊരു ട്രോൾ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നടൻ സുരാജ് വെഞ്ഞാറമൂടിന്റെയും ദിലീപിന്റേയും ഫിലോമിനയുടെയും സിനിമാ ഡയലോഗോട് കൂടിയുള്ള വീഡിയോ ചെയ്താണ് വിൻസി പ്രതിഷേധിച്ചിരിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ടതാണ് ഡയലോഗ് എല്ലാം. അവയ്ക്ക് എല്ലാം അതിമനോഹരമായി അഭിനയിക്കുന്ന വിൻസിയെ വീഡിയോയിൽ കാണാം.
https://www.instagram.com/reel/C0qhUX5Pdcr/?utm_source=ig_web_copy_link
"ഹായ് പെൺകുട്ടികളെ..ആരെങ്കിലും നിങ്ങളോട് സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കിൽ "ആരാടാ നാറി നീ???!!" എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്നമായിരുന്ന 2021 ജൂൺ 30ന് ഞാൻ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയർ ചെയ്യുന്നു", എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിൻസി അലോഷ്യസ് പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് പ്രശംസയുമായി രംഗത്ത് എത്തിയത്.
അതേസമയം, അടുത്തിടെ വിന്‍സി തന്‍റെ പേരില്‍ മാറ്റം വരുത്തിയിരുന്നു. vincy aloshious എന്നതിന് പകരം Win C എന്നാണ് താരത്തിന്‍റെ ഇപ്പോഴത്തെ പേര്.
ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിന്‍സിക്ക് ലഭിച്ചത്. സസ്പെൻസ് ത്രില്ലറായി ഒരുങ്ങിയ ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ ആയിരുന്നു നടി അഭിനയിച്ചത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, വിഷ്‍ണു ഗോവിന്ദൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍.
#actress #vincy #aloshious #variety #protest #against #dowry