#shiyaskareem | ഷിയാസും അനുമോളും തമ്മില്‍ വേറെ ബന്ധം? ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് തവണ അത് ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഷിയാസ്

#shiyaskareem | ഷിയാസും അനുമോളും തമ്മില്‍ വേറെ ബന്ധം? ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് തവണ അത് ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഷിയാസ്
Dec 8, 2023 08:25 PM | By Athira V

നപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം സ്റ്റാര്‍ മാജിക്കിലൂടെ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. സ്റ്റാര്‍ മാജിക്കിലെ ജനപ്രീയ താരങ്ങളാണ് അനുമോളും ഷിയാസ് കരീമും. അനുമോളും തങ്കച്ചനുമായുള്ള കോമ്പോയ്ക്ക് ധാരാളം ആരാധകരുണ്ട്. ഷിയാസും അനുമോളും തമ്മിലുള്ള ഓഫ് സ്‌ക്രീന്‍ സൗഹൃദവും അടുപ്പവുമെല്ലാം എല്ലാവര്‍ക്കും അറിയാം. 

ഇപ്പോഴിതാ താനും അനുമോളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഷിയാസ് കരീം. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് കരീം മനസ് തുറന്നത്. അനു മോള്‍ എന്റെ പെങ്ങള്‍ തന്നെയാണ്. എന്റെ ഉമ്മാക്ക് പിറക്കാതെ പോയ പെങ്ങളാണ്. ചെറിയ കുട്ടിയാണ്. പാവമാണ്. വീടിന് വേണ്ടി ജീവിക്കുന്നവളാണ്.

അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത് അവളാണ്. അച്ഛന്റേയും അമ്മയുടേയും കാര്യങ്ങളൊക്കെ അവള്‍ സേഫാക്കിയിട്ടുണ്ട്. ഞാനവളുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് ഉദ്ഘാടനങ്ങള്‍ ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും കംഫര്‍ട്ടില്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്ന ഒരേയൊരു പെണ്‍കുട്ടിയാണ് അനുമോള്‍. വേറെയാരുമായും ആ കംഫര്‍ട്ട് സോണ്‍ വരില്ലെന്നാണ് ഷിയാസ് പറയുന്നത്. 


എന്റെ സഹോദരി ഷീബയെ പോലെ തന്നെയാണ് എനിക്ക് അവള്‍. ഷീബയേക്കാളും കംഫര്‍ട്ടാണ്. ഷീബയ്ക്ക് കുട്ടിയൊക്കെയായി തിരക്കായല്ലോ. അനുവിനെ എനിക്ക് എപ്പോള്‍ വേണമെങ്കിലും വിളിക്കാം. അത്രയും അടുത്ത ബന്ധമാണ്. എന്റെ ചോരയാണെന്നേ ഞാന്‍ പറയൂവെന്നും ഷിയാസ് പറയുന്നു. അതേസമയം, ഷിയാസും അനുമോളും തമ്മില്‍ വേറെ ബന്ധമുണ്ടോ? എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളെക്കുറിച്ചും ഷിയാസ് പ്രതികരിക്കുന്നുണ്ട്.

എന്റെ അനിയത്തിയാണ് അവള്‍. എന്റേയും അവളുടേയും ചോര ചുവന്നതാണ്. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എന്നൊന്നുമില്ല. അവളുടെ വീട്ടില്‍ പോയി അമ്മയോടും അച്ഛനോടും ചോദിക്കാം. ഷിയാസ് കരീമിന്റെ കൂടെ അവളെ എവിടേയും ഉദ്ഘാടനത്തിന് വിടും. കാരണം എന്റെ വീട്ടില്‍ ഉമ്മയും പെങ്ങളുമൊക്കെയുള്ളതാണ്. അവളെ ഞാന്‍ എവിടേയും കൊണ്ടു പോകും. എന്റെ കാറില്‍ എന്റെ ഉമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ള പെണ്ണ് അനുമോളാണെന്നാണ് ഷിയാസ് പറയുന്നത്. 

എഴുതി പിടിപ്പിക്കുന്നവരുടെ വീട്ടില്‍ അമ്മയും പെങ്ങളുമുണ്ടെങ്കില്‍ അവരത് ചെയ്യില്ല. ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് കൂടിപ്പോകും. ബീപ് ബീപ് ഇടേണ്ടി വരും. ഈ പറയുന്ന ആളുകള്‍ അനുഭവിക്കാന്‍ പോകുന്ന ശിക്ഷ ഭയങ്കരമായിരിക്കും. എന്റെ കണ്‍മുന്നില്‍ വരികയാണെങ്കില്‍ അവർക്ക് കിട്ടുന്ന ശിക്ഷ ഭീകരമായിരിക്കും.


അതിന്റെ പേരില്‍ കേസ് വന്നാലും പ്രശ്‌നമല്ലെന്നും ഷിയാസ് പറയുന്നത്. അതേസമയം സജ്‌നയും ഫിറോസും തമ്മില്‍ പിരിയാനുള്ള കാരണം താനല്ലെന്നും ഷിയാസ് പറയുന്നുണ്ട്. സജ്നയെ ഞാന്‍ രണ്ട് തവണയാണ് ജീവിതത്തില്‍ കണ്ടിട്ടുള്ളത്. ഒരു ഷോയില്‍ വച്ചും പിന്നീടൊരിക്കല്‍ കോഴിക്കോട് വച്ചും. രണ്ടും ഇവന്റുകളായിരുന്നു.

ഫിറോസിനെ ഒരു തവണയാണ് കണ്ടിട്ടുള്ളത്. അല്ലാതെ കണ്ടിട്ടില്ല. അതല്ലാതെ അവരെ എനിക്ക് വ്യക്തിപരമായി അറിയില്ലെന്നാണ് ഷിയാസ് പറയുന്നത്. അവരുടെ വീട്ടിലും ജീവിതത്തിലും നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ലെന്നും ഷിയാസ് വ്യക്തമാക്കുന്നു.

#shiyaskareem #slams #media #distasteful #news #about #him #anumol

Next TV

Related Stories
Top Stories










News Roundup