#Sajna | ഫോട്ടോ എടുക്കുന്നതിടെ കൈ പുറകില്‍ വച്ചു, തടവാന്‍ തുടങ്ങി; മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം സജ്‌ന

#Sajna  |   ഫോട്ടോ എടുക്കുന്നതിടെ കൈ പുറകില്‍ വച്ചു, തടവാന്‍ തുടങ്ങി; മനസ്സ് തുറന്ന് ബിഗ്‌ബോസ് താരം സജ്‌ന
Dec 5, 2023 01:45 PM | By Kavya N

ബിഗ് ബോസിലൂടെ ജനപ്രീയരായി മാറിയവരാണ് ഫിറോസ് ഖാനും സജ്‌നയും. ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തിയ ആദ്യത്തെ ദമ്പതിമാരായിരുന്നു ഇരുവരും. ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന ഫിറോസും സജ്‌നയും ആദ്യ ദിവസം മുതല്‍ തന്നെ വന്‍ ഓളമാണ് സൃഷ്ടിച്ചത്. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ചര്‍ച്ചാ വിഷയമായി മാറാന്‍ ഇരുവര്‍ക്കും സാധിച്ചു.

ധാരാളം ആരാധകരേയും നേടിയെടുത്തു. എന്നാല്‍ ഫിറോസിന്റേയും സജ്‌നയുടേയും ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. താനും ഫിറോസും വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് സജ്‌ന. പരസ്പര ധാരണയിലെത്തിയ തീരുമാനമാണെന്നും സജ്‌ന പറഞ്ഞു .

അതേസമയം താന്‍ വിവാഹ മോചിതയാകുന്നു എന്ന് അറിഞ്ഞതോടെ തന്നോട് ഒരാള്‍ മോശമായി പെരുമാറിയെന്നും സജ്‌ന വെളിപ്പെടുത്തുന്നു. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയില്‍ നിന്നുവരെ മോശം അനുഭവം ഉണ്ടായി. സീരിയലിന്റെ സമയത്ത് നിന്നിരുന്നത് ഞാന്‍ ആ വീട്ടിലായിരുന്നു. അത്രയും ബന്ധമുള്ള കുടുംബമായിരുന്നു'' എന്നാണ് സജ്‌ന പറയുന്നത്.

അയാള്‍ ഒരു പരിപാടിക്കിടെ എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പുറകില്‍ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാന്‍ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാന്‍ തുടങ്ങിയെന്നാണ് സജ്‌ന പറയുന്നത്. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പെട്ടന്ന് താന്‍ കുതറി മാറിയെന്നും സ്ജന പറയുന്നു.

അത് കണ്ട് തന്റെ സുഹൃത്തുക്കളും ഇടപെട്ടു. താന്‍ അയാളോട് അവിടെ നിന്നും പോകാന്‍ പറഞ്ഞുവെന്നും സജ്‌ന പറയുന്നു. തനിക്ക് അത് ഭയങ്കര ഷോക്കിങ് ആയിരുന്നുവെന്നും കുറേ കരഞ്ഞുവെന്നും സജ്‌ന വെളിപ്പെടുത്തി . അതേസമയം, പ്രണയിച്ച് വിവാഹിതരായവരാണ് തങ്ങള്‍. ഞാന്‍ ഫോക്‌സ് വാഗണില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ഫിറോസിക്കയുമായി പ്രണയത്തിലായത്.

സീരിയലില്‍ നിന്നുമാണ് ബിഗ് ബാസിലേക്ക് ഞാനും ഫിറോസിക്കയും എത്തിയത്. ഞാന്‍ ഓപ്പണായി സംസാരിക്കുന്നത് കൊണ്ട് പലവിധ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ പിരിയാനുള്ള കാരണം താന്‍ വെളിപ്പെടുത്തുന്നില്ലെന്നും അത് തികച്ചും പേഴ്‌സണലാണെന്നും സജ്‌ന പറഞ്ഞു. തങ്ങള്‍ക്ക് ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്നും സജ്‌ന പറഞ്ഞു.

ഒരുമിച്ച് ഇത്രയും നാള്‍ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാല്‍ വിഷമമുണ്ടെന്നും. വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ടെന്നും സജ്‌ന അറിയിച്ചു. തങ്ങളുടെ മക്കള്‍ക്ക് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് അറിയില്ലെന്നും സജ്‌ന പറയുന്നു. മക്കള്‍ എന്റെ ഉമ്മയ്‌ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. ഇക്ക മക്കളെ കാണാന്‍ വരാറുണ്ടെന്നും സ്ജന പറഞ്ഞു.

#Placed #hand #back #while #photographing #began #rub #BiggBoss #faime #Sajna #openup

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories