#Sudhir | ഇന്നല്ലെങ്കില്‍ നാളെ ആ കുട്ടി ഞങ്ങളെ കാണാന്‍ വരും; ഇങ്ങനൊരു അമ്മയുണ്ടെന്ന് തിരിച്ചറിയും; സുധീർ

 #Sudhir  |  ഇന്നല്ലെങ്കില്‍ നാളെ ആ കുട്ടി ഞങ്ങളെ കാണാന്‍ വരും; ഇങ്ങനൊരു അമ്മയുണ്ടെന്ന് തിരിച്ചറിയും; സുധീർ
Dec 3, 2023 05:25 PM | By Kavya N

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സുധീര്‍. കഥാപാത്രങ്ങളെ വിലയിരുത്തി താരത്തെ പലരും ക്രൂരനാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ വളരെ വ്യത്യസ്തനാണ് താരം. കുട്ടികളില്ലാത്ത സുഹൃത്തിന് വേണ്ടി കുഞ്ഞിനെ നല്‍കിയതിനെ പറ്റി മുന്‍പൊരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയിരുന്നു. അങ്ങനൊരു കുട്ടിയെ കൊടുക്കാനായി ഭാര്യ ഒത്തിരി ത്യാഗം സഹിച്ചിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷം അവര്‍ പോയി കളഞ്ഞു.

ഇതുവരെ കുഞ്ഞിനെ ഒന്ന് കാണിക്കുക പോലും ചെയ്തിട്ടില്ലെന്നും അവരായി പല ഓഫറുകളും തന്നിട്ട് ഇപ്പോള്‍ യാതൊരു വിവരവുമില്ലെന്നാണ് സുധീറും ഭാര്യയും പറയുന്നത്. ഒരു സിനിമാ നടനെ സംബന്ധിച്ചിടത്തോളം നല്ല കഥാപാത്രം കിട്ടുക എന്നതാണ് വലിയ സന്തോഷം. അല്ലാതെ ലുക്കിലൊന്നും കാര്യമില്ല. ചില സമയത്ത് ലുക്ക് കൊണ്ട് വേഷം നഷ്ടപ്പെട്ട് പോയിട്ടുണ്ട്. നല്ലത് മാത്രം ചെയ്യുക, മറ്റുള്ളവരെ ഉപദ്രവിക്കാതെ ഇരിക്കുക.

മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ ഇരിക്കുക, ഇതൊക്കെയാണ് തന്റെ സമാധാനത്തോടുള്ള ജീവിതത്തിന്റെ കാരണമെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല മക്കളെ കുറിച്ചും നടന്‍ പറഞ്ഞു. എനിക്ക് രണ്ട് മക്കളാണ്. രണ്ടാളും കാനഡയിലാണ്. ഒരാള്‍ ജോലി ചെയ്യുന്നു, രണ്ടാമത്തെയാള്‍ പഠിക്കുകയാണ്. മക്കളുടെ പ്രായമൊന്നും പറയാന്‍ പറ്റില്ലെന്നാണ് നടന്‍ തമാശയായി പറഞ്ഞത്. എന്റെയൊരു സുഹൃത്ത് കുഞ്ഞുണ്ടാവാന്‍ വേണ്ടി ചികിത്സയൊക്കെ നോക്കുകയാണ്. ഒരു ദിവസം ആശുപത്രിയില്‍ പോയിട്ട് എന്റെ വീട്ടിലേക്ക് വന്നു.

അന്നിങ്ങനെ ചായ കുടിച്ചോണ്ടിരുന്നപ്പോള്‍ ഇതിനെ പറ്റി അവര്‍ സംസാരിച്ചു. കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ വന്ന സ്ത്രീയ്ക്ക് ഒരു ലുക്കില്ല. അവരുടെ കുട്ടിയെ വാങ്ങിയാല്‍ ശരിയാവില്ലെന്ന് തോന്നി. അപ്പോഴാണ് ഭാര്യയോട് നീയിങ്ങനെ ഇരിക്കാതെ ഒരു കുട്ടിയെ കൊടുക്കടീ എന്ന് തമാശരൂപേണ ഞാന്‍ പറയുന്നത്. അവരത് കേട്ടതും റൂമിലേക്ക് പോയി കരയാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞത് നിങ്ങളെ വിഷമിപ്പിച്ചോ, ഞാന്‍ സീരിയസായി പറഞ്ഞതാണെന്നും പറഞ്ഞു. ഇപ്പോൾ അവരുമായി യാതൊരു കോണ്‍ടാക്ടുമില്ല.

ആ കുട്ടി അവരുടേതാണ്. നമ്മള്‍ അവരെ സഹായിച്ചു എന്നേയുള്ളു. എന്നാല്‍ അവളെ കാണണമെന്ന് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികളായത് കൊണ്ട് ആ കുഞ്ഞിനെ കാണാന്‍ ആഗ്രഹിച്ചിരുന്നതായി സുധീറിന്റെ ഭാര്യ പറയുന്നു. കുട്ടികളില്ലാത്ത എന്തോരം പേരാണുള്ളത്. അങ്ങനെയുള്ളവരെ സഹായിച്ചു എന്നേയുള്ളു. കുട്ടിയുണ്ടായതിന് ശേഷം നമുക്ക് ഒന്നിച്ചിരിക്കാം. അത് നമ്മുടെ എല്ലാവരുടെയും കുട്ടിയായിരിക്കും എന്നൊക്കെ പറഞ്ഞിരുന്നു.

പെണ്‍കുട്ടിയാണെന്ന് പറഞ്ഞപ്പോള്‍ കുറച്ച് വിഷമം തോന്നി. ഫോട്ടോയില്‍ കണ്ടിട്ടുണ്ട്, അവരുടെ കുടുംബത്തില്‍ നിന്ന് തന്നെ എല്ലാ വിവരങ്ങളും അറിയാറുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഒരിക്കല്‍ ആ കുട്ടി ഞങ്ങളെ കാണാന്‍ വരും. തിരിച്ചറിവ് ഉണ്ടാവുമ്പോള്‍ ഇങ്ങനൊരു അമ്മയുണ്ടെന്ന് അവള്‍ തിരിച്ചറിയും. ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ച് സന്തോഷത്തോടെ പിരിയാം, അത്ര മാത്രമേ ആഗ്രഹിക്കുന്നുള്ളു. അന്ന് ഞാനുണ്ടാവുമോന്ന് അറിയില്ല. എങ്കിലും ഭാര്യ ഉണ്ടാവുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു.

#today #ortomorrow #child #cometo #see #us #recognized #mother #Sudhir

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories










News Roundup