#viral | പ്രസവത്തോടെ അമ്മ കോമയിൽ, അച്ഛൻ ഇരട്ടകളെ വിറ്റു, 19 വർഷത്തിനുശേഷം ഇരുവരും പരസ്പരം കണ്ടെത്തിയത് ഇങ്ങനെ

#viral | പ്രസവത്തോടെ അമ്മ കോമയിൽ, അച്ഛൻ ഇരട്ടകളെ വിറ്റു, 19 വർഷത്തിനുശേഷം ഇരുവരും പരസ്പരം കണ്ടെത്തിയത് ഇങ്ങനെ
Dec 3, 2023 05:24 PM | By Susmitha Surendran

ജീവിതത്തിൽ ഒരിക്കൽ പോലും തനിക്കൊരു ഇരട്ട സഹോദരിയുണ്ട് എന്ന് തിരിച്ചറിയാതെ കഴിയുന്നത് എത്ര പ്രയാസകരമായിരിക്കും. അതുപോലെ ജനനത്തിൽ തന്നെ വേർപ്പെട്ടുപോയ ഇരട്ടസഹോദരിമാർ ഒടുവിൽ 19 വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടി. അന്നാണ്, തനിക്ക് ഇങ്ങനെ ഒരു സഹോദരിയുണ്ട് എന്ന് പോലും ഇരുവരും തിരിച്ചറിഞ്ഞത്.

രണ്ടാൾക്കും പരസ്പരം ഒന്നുചേരാൻ കാരണമായിത്തീർ‌ന്നതാകട്ടെ ഒരു ടിക്ടോക്ക് വീഡിയോയും. അനോ സർതാനിയ, ടാക്കോ ഖ്വിതിയ എന്നീ സഹോദരങ്ങളാണ് ജനിച്ച് വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടെത്തിയത്.

കിഴക്കൻ യൂറോപ്പിലെ ജോർജിയയിൽ താമസിക്കുന്ന 21 -കാരിയായ അനോ സർതാനിയയ്ക്ക് 2021 നവംബറിൽ അവളുടെ ഒരു സുഹൃത്ത് ഒരു ടിക്ടോക്ക് വീഡിയോ അയച്ചു കൊടുത്തു.

കാണാൻ സാർതാനിയയെ പോലെത്തന്നെയുള്ള മുടിയിൽ നീലക്കളർ ചെയ്തിരിക്കുന്ന ഒരു സ്ത്രീയായിരുന്നു വീഡിയോയിൽ. അവളുടെ സുഹൃത്ത് കരുതിയിരുന്നത് അത് സാർതാനിയ തന്നെയാണ് എന്നാണ്. അതുകൊണ്ട് തന്നെ മുടിയിൽ കളർ ചെയ്തതിനെ കുറിച്ചായിരുന്നു അവൾക്ക് അറിയേണ്ടിരുന്നത്.

എന്നാൽ, ആ വീഡിയോ കണ്ട് ഞെട്ടിപ്പോയ സാർതാനിയ താനുമായി അസാധാരണ സാമ്യമുണ്ടെങ്കിലും വീഡിയോയിൽ ഉള്ളത് താനല്ല എന്ന് വ്യക്തമാക്കി.

പിന്നീട്, കാണാൻ തന്നെപ്പോലിരിക്കുന്ന ആ പെൺകുട്ടിയെ കുറിച്ച് അവൾ അന്വേഷിച്ച് തുടങ്ങി. അതിനായി ഫേസ്ബുക്ക് ​ഗ്രൂപ്പിൽ‌ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ഒടുവിൽ, ആ പെൺകുട്ടി ആ പോസ്റ്റ് കാണുകയും തന്നെ കോണ്ടാക്ട് ചെയ്യാനുള്ള വിവരങ്ങൾ സാർതാനിയയ്ക്ക് നൽകുകയും ചെയ്തു.

ടാക്കോ ഖ്വിതിയ എന്നായിരുന്നു അവളുടെ പേര്. ഇരുവരും പരസ്പരം കൂടുതൽ അറിഞ്ഞതോടെ വർഷങ്ങൾക്ക് മുമ്പ് പിരിയേണ്ടി വന്ന സഹോദരങ്ങളാണ് തങ്ങളെന്നും അവർക്ക് മനസിലായി. ‌‌‌ ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിയിലെ റുസ്തവേലി ബ്രിഡ്ജിൽ വച്ച് പിന്നീട് ഇരുവരും നേരിൽ കണ്ടു.

ഇനി എങ്ങനെയാണ് ഇരുവരും പരസ്പരം പിരിയേണ്ടി വന്നത് എന്നല്ലേ? ഇവരുടെ അമ്മയായ അസാ ഷോണി, കിർത്സ്കി എന്ന ചെറിയ ഗ്രാമത്തിൽ വച്ചാണ് അനോയ്ക്കും ടാക്കോയ്ക്കും ജന്മം നൽകിയത്.

എന്നാൽ, പ്രസവത്തെ തുടർന്നുള്ള ചില പ്രശ്നങ്ങളാൽ ഇവർ കോമയിലായി. അവർക്ക് മൂന്ന് കുട്ടികൾ വേറെയും ഉണ്ടായിരുന്നു. അതിനാൽ തന്നെ മറ്റ് വഴിയൊന്നും മുന്നിൽ കാണാഞ്ഞ് കുട്ടികളുടെ അച്ഛൻ ഗോച്ച ഗഖാരിയ അവരെ രണ്ട് വ്യത്യസ്തരായ ആൾക്കാർക്ക് വിറ്റു. അതോടെയാണ് ഇരുവർക്കും പരസ്പരം പിരിയേണ്ടി വന്നത്.

#Mother #comatose #during #childbirth #father #sells #twins #two #found #each #other #19years #later

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories