(moviemax.in) ഇന്നത്തെ കാലത്ത് ഒരു സിനിമ ഇറങ്ങി കഴിഞ്ഞാൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്.
അത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സിനിമയുടെ പ്രമേയം, അഭിനയം സംവിധാനം എല്ലാം മികച്ച് നിൽക്കുന്നൊരു സിനിമയാണെങ്കിൽ ഉറപ്പായും പ്രേക്ഷകർ അതേറ്റെടുക്കും എന്ന് തീർച്ചയാണ്.
അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് കാതൽ- ദ കോർ. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവരുന്നത്.
2023 ഡിസംബറിൽ തന്നെ കാതൽ-ദ കോർ ഓൺലൈനിൽ എത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അതായത്, ക്രിസ്മസിനോട് അനുബന്ധിച്ചാകും കാതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക.
ഡിസംബർ 23, ശനിയാഴ്ച അല്ലെങ്കിൽ ഡിസംബർ 24 ഞായറാഴ്ച ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇവർ റിപ്പോർട്ട് ചെയ്യുന്നത്. പൊതുവിൽ തിയറ്റർ റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോഴേക്കും സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യാറുണ്ട്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിൽ ആണ് കാതലിന്റെ സ്ട്രീമിംഗ് എന്നാണ് വിവരം. അതേസമയം, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ തുടങ്ങിയവയിൽ ഏതിലെങ്കിലും സ്ട്രീമിംഗ് ചെയ്യുമെന്ന് പറയപ്പെടുന്നു.
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവന്നേക്കും. വരാൻ പോകുന്ന ഐഎഫ്എഫ്എയിൽ കാതൽ പ്രദർശിപ്പിക്കുന്നുണ്ട്. ഗോവൻ ചലച്ചിത്ര മേളയിലും സിനിമ പ്രദർശിപ്പിക്കുകയും വൻ കയ്യടികൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. നവംബർ 23നാണ് കാതൽ തിയറ്ററിൽ എത്തിയത്.
ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമന എന്ന നായിക കഥാപാത്രമായി എത്തിയത് ജ്യോതികയാണ്. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിച്ച സിനിമ കൂടിയാണിത്.
#Kathal #OTT #taken #audience