#chandini | ഭര്‍ത്താവ് കുറച്ച് കൂടി നരകിക്കുന്നതാണ് നല്ലത്! സിനിമയില്‍ വന്ന മാറ്റത്തെ കുറിച്ച് ചാന്ദ്‌നിയും ഷാജു ശ്രീധറും

#chandini | ഭര്‍ത്താവ് കുറച്ച് കൂടി നരകിക്കുന്നതാണ് നല്ലത്! സിനിമയില്‍ വന്ന മാറ്റത്തെ കുറിച്ച് ചാന്ദ്‌നിയും ഷാജു ശ്രീധറും
Dec 3, 2023 01:33 PM | By Athira V

മലയാള സിനിമയ്ക്ക് ഏറ്റവും വേണ്ടപ്പെട്ട താരദമ്പതിമാരാണ് ഷാജു ശ്രീധരും ചാന്ദ്‌നിയും. ഒരു കാലത്ത് മലയാളത്തിലെ നിരവധി സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ചാന്ദ്‌നി. ഷാജുവുമായി ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായതോടെ ചാന്ദ്‌നി ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. 

മുന്‍പ് പലപ്പോഴും രഹസ്യമായി നടത്തിയ വിവാഹത്തെ കുറിച്ച് താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും താരങ്ങളുടെ ഒരു വീഡിയോ വൈറലാവുകയാണ്. സിനിമാഭിനയവും നൃത്തവുമൊക്കെയായി തിരക്കുള്ള ജീവിതമാണ് തങ്ങളുടേതെന്നാണ് ഷാജുവും ചാന്ദ്‌നിയും ഒരുപോലെ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍. 


ഭര്‍ത്താവും നടനുമായ ഷാജു ശ്രീധര്‍ കോമഡി വേഷത്തെക്കാളും സീരിയസായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് തനിക്കിഷ്ടമെന്നാണ് ചാന്ദ്‌നി പറയുന്നത്. പണ്ടത്തെക്കാളും ഒത്തിരി വ്യത്യാസം വന്നിട്ടുണ്ട്. പഴയ പടങ്ങളും പുതിയതും കണ്ടാല്‍ വ്യത്യാസം എത്രത്തോളമുണ്ടെന്ന് മനസിലാവും. അതൊക്കെ കാണുമ്പോള്‍ സന്തോഷമാണ്. അതുകൊണ്ട് സിനിമയില്‍ കുറച്ച് കൂടി നരകിക്കട്ടേ, അതാണ് നല്ലതെന്ന് പറയുമെന്നും നടി കൂട്ടിച്ചേര്‍ത്തു. 

ആദ്യമൊക്കെ പലരും ചാന്ദ്‌നി സിനിമയിലേക്ക് തിരിച്ച് വരാത്തതെന്താണെന്ന് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ അധികമാരും അങ്ങനെ ചോദിക്കാറില്ല. രണ്ട് പേരും ഒരുമിച്ച് പരസ്യം ചെയ്യാമോ എന്ന് ചിലര്‍ ചോദിച്ചിരുന്നു. അങ്ങനെ പോയി ചെയ്തു. ഇപ്പോള്‍ മക്കളും സിനിമയില്‍ സജീവമാണ്. നാല് പേരും അഭിനയത്തിലുണ്ട്. എന്നാല്‍ നൃത്തവും മറ്റുമായി ചാന്ദ്‌നി തിരക്കിലായതോടെ തനിക്ക് പോലും അത്രയും തിരക്കില്ലെന്നാണ് ഷാജു പറയുന്നത്.


ചാന്ദ്‌നി സിനിമയിലേക്ക് തിരിച്ച് വരുമോന്നുള്ള ചോദ്യത്തിന് സിനിമയിലേക്ക് തിരിച്ച് വരണമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നാണ് നടി പറയുന്നത്. കാരണം ഞാന്‍ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്നതായിട്ടൊരു ഫീല്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഷാജുവേട്ടന്‍ സിനിമയില്‍ നില്‍ക്കുന്നത് കൊണ്ട് എല്ലാവരുമായിട്ടും കോണ്‍ടാക്ട് ഒക്കെയുണ്ട്. അതുകൊണ്ടാണ് അങ്ങനൊരു ഫീലിംഗ്‌സ് തോന്നാത്തത്. 

ഇപ്പോള്‍ നൃത്തം പഠിപ്പിക്കുന്നതും മറ്റുമായ കാര്യങ്ങളിലേക്ക് മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പണ്ട് സിനിമയില്‍ അഭിനയിക്കുന്ന സമയത്തും ക്ലാസ് ഉണ്ടായിരുന്നു. അന്ന് സിനിമയില്‍ ശ്രദ്ധിച്ചപ്പോള്‍ നൃത്തം ഒരു സൈഡിലൂടെ പോയി. ഇപ്പോള്‍ ഇതിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അതിലേക്ക് മാത്രമായി.

ഈ പ്ലാറ്റ്‌ഫോം ഉണ്ടാക്കി എടുക്കാന്‍ കുറച്ചധികം കഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ എന്റെ അഭാവം കൊണ്ട് ഇത് താഴേക്ക് പോവുകയോ മറ്റോ ചെയ്താല്‍ വല്ലാത്ത വിഷമം ഉണ്ടാവും. പിന്നെ ഏട്ടന്‍ സിനിമയുടെ ചിത്രീകരണത്തിനും മറ്റുമായി പോവുകയാണ്. അപ്പോള്‍ വീട്ടില്‍ മക്കളുടെ അടുത്ത് ആരെങ്കിലും ഒരാള്‍ വേണം.


അതെനിക്ക് വളരെ പ്രധാന്യമുള്ള കാര്യമാണ്. അതുകൊണ്ടാണ് എന്റെ സാന്നിധ്യം തന്നെ ഉണ്ടാവട്ടെ എന്ന് വിചാരിച്ചത്. അതൊക്കെ കണക്കാക്കിയാണ് സിനിമയിലേക്ക് രണ്ടാമത് വരാത്തതെന്നാണ് ചാന്ദ്‌നി പറയുന്നത്.  ഷാജുവും ചാന്ദ്‌നിയും ഒളിച്ചോടി വിവാഹം കഴിച്ചതിനെ പറ്റിയും മുൻപ് പറഞ്ഞിരുന്നു. നേരത്തെ ടിക്കറ്റും വിസയുമൊക്കെ റെഡിയാക്കി വെച്ചതിന് ശേഷം വിദേശത്തെ ഷോ യ്ക്ക് പോകുന്നു എന്ന രീതിയിലാണ് ഒളിച്ചോടിയത്. 

#chandini #shajusreedhar #opensup #about #her #comeback #goes #viral

Next TV

Related Stories
#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

Dec 14, 2024 01:41 PM

#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രെയാണ് കീർത്തി വിവാഹത്തിന് ധരിച്ച കാഞ്ചീവരം സാരി ഡിസൈന്‍...

Read More >>
#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

Dec 14, 2024 01:40 PM

#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

സിനിമയുടെ ഭാഗമാകുന്നതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഐശ്വര്യ...

Read More >>
#anusree | നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ്

Dec 14, 2024 10:42 AM

#anusree | നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ്

ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാർ പ്രതിയായ പ്രബിൻ...

Read More >>
 #paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

Dec 13, 2024 04:55 PM

#paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ‌ ഒന്ന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യം ലൊക്കേഷനിൽ...

Read More >>
#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

Dec 13, 2024 11:18 AM

#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

ദേഹത്ത് ചാടിക്കയറിയും സോഫയിൽ ഓടിക്കയറിയും വളർത്തുനായകള്‍ അങ്ങനെ വീടിനുള്ളില്‍ സന്തോഷാന്തരീക്ഷം...

Read More >>
Top Stories










News Roundup