#tinitom | 'ആ നടിയെ അയാൾ കയറിപ്പിടിച്ചു'; ചക്കരകുടം കണ്ടാൽ കയ്യിടാൻ തോന്നുമല്ലോ എന്നായിരുന്നു അയാളുടെ മറുപടി, പിന്നാലെ എത്തിയ മമ്മൂക്ക ചെയ്തത്!

#tinitom | 'ആ നടിയെ അയാൾ കയറിപ്പിടിച്ചു'; ചക്കരകുടം കണ്ടാൽ കയ്യിടാൻ തോന്നുമല്ലോ എന്നായിരുന്നു അയാളുടെ മറുപടി, പിന്നാലെ എത്തിയ മമ്മൂക്ക ചെയ്തത്!
Dec 3, 2023 12:49 PM | By Athira V

സിനിമയിലും മിമിക്രി വേദികളിലും മലയാളിക്ക് സുപരിചിതനായ താരമാണ് ടിനി ടോം. എന്നും തന്‍റെ സിനിമ മിമിക്രി കാലത്തെ അനുഭവങ്ങള്‍ ടിനി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ വിദേശ ഷോകളെക്കുറിച്ചും അന്നത്തെ സ്പോണ്‍സര്‍മാര്‍ എന്ന പേരില്‍ വരുന്ന വ്യാജന്മാരെക്കുറിച്ചും പറയുകയാണ് പുതിയൊരു വീഡിയോയില്‍ ടിനിടോം.

"എന്‍റെ ജീവിതത്തില്‍ സാമ്പത്തികമായി വഴിത്തിരിവ് ഉണ്ടാക്കിയത് വിദേശ പാര്യടനങ്ങളാണ്. അത് വഴിയുള്ള പണത്തിലാണ് ഞാന്‍ വീട് പണിതത് അടക്കം. എന്നാല്‍ ഇത്തരം വിദേശ ഷോകള്‍ക്ക് പോകുമ്പോള്‍ സ്പോണ്‍സര്‍ എന്ന നിലയില്‍ മെയിന്‍ സ്പോണ്‍സറുടെ അരിക് പറ്റിവരുന്ന ചിലരുണ്ട്.

അത്തരം ചില വ്യക്തികളുടെ രസകരമായ അനുഭവമാണ് ഞാന്‍ പറയുന്നത്. അത്തരത്തില്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ ഒരാള്‍ മമ്മൂട്ടിയെ അറിയാം ദിലീപിനെ അറിയാം എന്നൊക്കെ പറഞ്ഞു വന്നു. അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല അയാളെ ജബ്ബാര്‍ എന്ന് വിളിക്കാം. ഇയാള്‍ വലിയ തള്ളായിരുന്നു.


ഇയാള്‍ സ്പോണ്‍സറൊന്നും അല്ല എല്ലായിടത്തുമുണ്ട്. ഇയാള്‍ നടിമാരെ അറിയാം എന്ന് പറഞ്ഞ് ഏതോ സ്ത്രീയെ വിളിച്ച് ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ച് സംസാരിക്കും. പലരും അതില്‍ വീഴും. എന്നാല്‍ ഇയാളുമായി വലിയ ബന്ധമൊന്നും വച്ചില്ല. പിന്നീടാണ് ഇയാളുടെ ബിസിനസ് അറിഞ്ഞത്.

ഇയാള്‍ക്ക് കള്ള പാസ്പോര്‍ട് അടിക്കലായിരുന്നു പണി. ഇയാളുടെ തള്ളുകള്‍ അന്ന് വിശ്വസിക്കാത്തത് കൊണ്ടാണ് ഞാന്‍ വലി കുരുക്കില്‍ പെടാതിരുന്നത്. ഇയാള്‍ ഫിസിക്കൽ ബൈബിളുണ്ടെന്ന് പറഞ്ഞ് അയാളുടെ വീട്ടിലേക്ക് എന്നെ കൊണ്ടുപോവു​കയൊക്കെ ചെയ്തിരുന്നു. അതെന്ത് ബൈബിളാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.

സ്പോർട്സ് കാറില്‍ സഞ്ചരിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ ഞെട്ടിക്കാന്‍ അത് വാടകയ്ക്ക് എടുത്ത് വന്നിരുന്നു അയാള്‍. ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ നടന്മാര്‍ ഈ വ്യാജന്മാരാണ്. ഞങ്ങള്‍ ഷോയ്ക്ക് പ്രാക്ടീസ് ചെയ്യുന്ന ഇടങ്ങളില്‍ വന്ന് ഒച്ചത്തില്‍ ഞങ്ങളുടെ പേര് വിളിക്കും.

ഞങ്ങളുമായി നല്ല ബന്ധമാണെന്ന് കാണിക്കാനാണ് ഇത്. അങ്ങനെ അത് കഴിഞ്ഞപ്പോൾ ഇത്തരത്തില്‍ ഒരു ഷോയ്ക്കിടെ ഒരു വ്യാജന്‍ വന്ന് നടി ചഞ്ചലിനെ ഒന്ന് പരിചയപ്പെടുത്തി തരണമെന്ന് പറഞ്ഞു. മര്യാദയ്ക്കൊക്കെ പെരുമാറണമെന്ന് പറഞ്ഞാണ് ചഞ്ചലിനെ ഇയാൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. പക്ഷെ ഇയാൾ ചഞ്ചലിനെ കേറി പിടിച്ചു.

ചക്കരകുടം കണ്ടാൽ കയ്യിടാൻ തോന്നുമെന്നാണ് ഇയാളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ മമ്മൂട്ടിക്ക് ഇത്തരക്കാരെ കണ്ടാല്‍ അപ്പോള്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.

മൈക്കിൾ ജാക്സൺ ഡ്രെസ് ചെയ്ത് വരുന്നത് പോലെയാണ് ഒരാള്‍ വന്നത്. ഇയാളെ കണ്ടതും മമ്മൂക്കയ്ക്ക് പന്തികേട് മണത്തു. കണ്ടപാടെ മമ്മൂക്ക അയാളെ ഇറക്കിവിട്ടു. നമ്മുക്ക് ഭാവിയില്‍ പ്രശ്നമാകുന്ന ഇത്തരം ബന്ധങ്ങള്‍ തുടരരുത് എന്നാണ് മമ്മൂക്ക പറഞ്ഞത്" - കൌമുദി ടിവിയുടെ അനുഭവങ്ങള്‍ പറയുന്ന പരിപാടിയില്‍ ടിനി ടോം പറഞ്ഞു.

#He #grabbed #actress #His #reply #if #he #saw #sugar #bowl #Mammooka #came #after #him #did #it

Next TV

Related Stories
#feuok | പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

Feb 23, 2024 05:19 PM

#feuok | പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

സിനിമകളുടെ ഒടിടി റിലീസിംഗ്, കണ്ടന്റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം...

Read More >>
#TOVINOTHOMAS |  ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

Feb 23, 2024 03:58 PM

#TOVINOTHOMAS | ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

താഹ ഹസൂനെന്ന ഇൻസ്‍റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവയ്‍ക്കുകയായിരുന്നു...

Read More >>
Top Stories